---
title: "'രാഹുലിനെ വിളിച്ചിട്ട് കിട്ടിയില്ല, മൂഡ് ഔട്ട് ആയിരിക്കും, തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു' - എ തങ്കപ്പന്‍"
english_title: " AThankappan said he was saddened by the allegations leveled against Rahul Mangkootatil."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310585/athankappan-said-he-was-saddened-by-the-allegations-leveled-against-rahul-mangkootatil"
published_at: "2025-08-24T12:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aab646dd1c3_thankappan.jpg"
keywords: []
---

# 'രാഹുലിനെ വിളിച്ചിട്ട് കിട്ടിയില്ല, മൂഡ് ഔട്ട് ആയിരിക്കും, തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു' - എ തങ്കപ്പന്‍

> **Lead Summary:** രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിഷമം തോന്നിയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. കെപിസിസിയും പ്രതിപക്ഷ നേതാവും ഉന്നത നേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എ തങ്കപ്പന്‍ പറഞ്ഞു.

## Article Content

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിഷമം തോന്നിയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. കെപിസിസിയും പ്രതിപക്ഷ നേതാവും ഉന്നത നേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എ തങ്കപ്പന്‍ പറഞ്ഞു.

രാജിവെക്കുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയുണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസിന്റെ മുന്‍തൂക്കം നഷ്ടപ്പെട്ടിട്ടില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു. രാഹുലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വിളിച്ചിട്ട് കിട്ടിയില്ല. മൂഡ് ഔട്ട് ആയിരിക്കാം. സമൂഹം നമ്മളെ വീക്ഷിക്കുന്നുണ്ടെന്ന് പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും എ തങ്കപ്പന്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടി.

പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായും നിരാശയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നമ്മള്‍. കെപിസിസി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ തങ്കപ്പന്‍ ആവര്‍ത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310585/athankappan-said-he-was-saddened-by-the-allegations-leveled-against-rahul-mangkootatil)