---
title: "കുടിച്ചാൽ വയറ്റിൽ കിടക്കണം....! കോഴിക്കോട് മുക്കത്ത് നടുറോട്ടിൽ യുവാവിന്റെ അതിക്രമം; റോഡിലൂടെ നടന്നുപോകുമ്പോൾ സ്ത്രീയെ ചവിട്ടി വീഴ്ത്തി"
english_title: "youngman assaulted a woman in the middle of the road at Mukkam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310574/youngman-assaulted-a-woman-in-the-middle-of-the-road-at-mukkam"
published_at: "2025-08-24T11:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaa831549de_MUKKAM.jpg"
keywords: []
---

# കുടിച്ചാൽ വയറ്റിൽ കിടക്കണം....! കോഴിക്കോട് മുക്കത്ത് നടുറോട്ടിൽ യുവാവിന്റെ അതിക്രമം; റോഡിലൂടെ നടന്നുപോകുമ്പോൾ സ്ത്രീയെ ചവിട്ടി വീഴ്ത്തി

> **Lead Summary:** **കോഴിക്കോട്: ** മുക്കത്ത് യുവാവ് നടുറോട്ടിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിരുവമ്പാടി ബീവറേജിന്‌ സമീപത്തെ റോട്ടിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകൾ നടന്നു വരുമ്പോൾ വാക്ക് തർക്കം ഉണ്ടാകുന്നതും ഓടിവന്നു ചവിട്ടി വീഴ്ത്തുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.

## Article Content

**കോഴിക്കോട്: ** മുക്കത്ത് യുവാവ് നടുറോട്ടിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിരുവമ്പാടി ബീവറേജിന്‌ സമീപത്തെ റോട്ടിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകൾ നടന്നു വരുമ്പോൾ വാക്ക് തർക്കം ഉണ്ടാകുന്നതും ഓടിവന്നു ചവിട്ടി വീഴ്ത്തുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.

തിരുവമ്പാടി സ്വദേശി ശിഹാബുദീനാണ് അക്രമം നടത്തിയത്. മദ്യ ലഹരിയിലായിരുന്നു ഇയാളെന്ന് പറയപ്പെടുന്നു. തിരുവമ്പാടി ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപത്ത് വച്ച് ഒരു പണപ്പിരിവുമായി ബന്ധപ്പെട്ട് ഇതുവഴി പോയ സ്ത്രീയെയാണ് ഇയാൾ ചവിട്ടി വീഴ്ത്തിയത്. മദ്യപിച്ചു പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിനാണ് തിരുവമ്പാടി പോലീസ് നിലവിൽ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം , മറ്റൊരു സംഭവത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. എസ്ഐമാരുടെ പരാതിയുടെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാൻ പൊലീസ് മേധാവി നിർദേശം നൽകി.

നേരിട്ട് എസ്ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310574/youngman-assaulted-a-woman-in-the-middle-of-the-road-at-mukkam)