---
title: "പൊലീസിലും രക്ഷയില്ല! 'ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു'; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ"
english_title: "Sent sexually suggestive message, Women SIs file complaint against IPS officer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310562/sent-sexually-suggestive-message-women-sis-file-complaint-against-ips-officer"
published_at: "2025-08-24T10:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa9a9a36091_police.jpg"
keywords: []
---

# പൊലീസിലും രക്ഷയില്ല! 'ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു'; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

> **Lead Summary:** **തിരുവനന്തപുരം: ** ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. എസ്ഐമാരുടെ പരാതിയുടെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: ** ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. എസ്ഐമാരുടെ പരാതിയുടെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.

വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാൻ പൊലീസ് മേധാവി നിർദേശം നൽകി.

നേരിട്ട് എസ്ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310562/sent-sexually-suggestive-message-women-sis-file-complaint-against-ips-officer)