---
title: "കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക ഉയരുന്നു "
english_title: "Seven people in Kozhikode, Malappuram and Wayanad districts have contracted amoebic encephalitis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310561/seven-people-in-kozhikode-malappuram-and-wayanad-districts-have-contracted-amoebic-encephalitis"
published_at: "2025-08-24T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa98e530a3b_amiobic.jpg"
keywords: []
---

# കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക ഉയരുന്നു 

> **Lead Summary:** **കോഴിക്കോട് : **മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

## Article Content

**കോഴിക്കോട് : **മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

**അമീബിക് മസ്തിഷ്ക ജ്വരം, രോഗകാരണം**

ശുദ്ധമല്ലാത്ത നദികൾ, കുളങ്ങൾ, തടാകങ്ങൾ, നീന്തൽക്കുളങ്ങൾ, അല്ലെങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയിൽ നിന്നുള്ള അമീബകൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. സാധാരണയായി, മൂക്കിലൂടെയുള്ള അണുബാധ മസ്തിഷ്കത്തിൽ എത്തുകയും അവിടെ ഗുരുതരമായ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

**ലക്ഷണങ്ങൾ**

രോഗം ബാധിച്ചാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇവ സാധാരണ മെനിഞ്ചൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണ്:

കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്ത് വേദനയും വഴക്കമില്ലായ്മയും, പ്രകാശത്തോടുള്ള ബുദ്ധിമുട്ട് (Photophobia), സംസാരശേഷിയിലെ ബുദ്ധിമുട്ടുകൾ, ക്രമരഹിതമായ ചിന്തകളും പെരുമാറ്റവും, ചിലപ്പോൾ അപസ്മാരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310561/seven-people-in-kozhikode-malappuram-and-wayanad-districts-have-contracted-amoebic-encephalitis)