---
title: "കോഴിക്കോട് കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാര്‍ കട വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം"
english_title: "Accident Car loses control in Kuttiadi, Kozhikode, crashes into shop's verandah"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310532/accident-car-loses-control-in-kuttiadi-kozhikode-crashes-into-shops-verandah"
published_at: "2025-08-24T06:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa60b74c7da_kuttiady.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാര്‍ കട വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കുറ്റ്യാടി നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കുറ്റ്യാടി നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു. റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310532/accident-car-loses-control-in-kuttiadi-kozhikode-crashes-into-shops-verandah)