---
title: "സൂക്ഷിക്കണേ...; മഴക്കാലത്ത് വളർത്തുമൃഗങ്ങളുമായി പോകുമ്പോൾ ഇത് തീർച്ചയായും ശ്രദ്ധിക്കണം.."
english_title: "Things to keep in mind when traveling with pets during the rainy season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310486/things-to-keep-in-mind-when-traveling-with-pets-during-the-rainy-season"
published_at: "2025-08-23T19:25:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9c85f0c967_dog.jpg"
keywords: []
---

# സൂക്ഷിക്കണേ...; മഴക്കാലത്ത് വളർത്തുമൃഗങ്ങളുമായി പോകുമ്പോൾ ഇത് തീർച്ചയായും ശ്രദ്ധിക്കണം..

> **Lead Summary:** **[**മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വേനൽക്കാലം പോലെ അല്ല മഴക്കാലം. ഈ സമയത്ത് യാത്ര ചെയ്യുന്നത് കുറച്ചധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ പലതരം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

## Article Content

**[**മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വേനൽക്കാലം പോലെ അല്ല മഴക്കാലം. ഈ സമയത്ത് യാത്ര ചെയ്യുന്നത് കുറച്ചധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ പലതരം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

**(1) ഡോക്ടറെ സമീപിക്കാം**

യാത്ര പോകുന്നതിന് മുമ്പ് വളർത്തുമൃഗത്തെ ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും. ഈ സമയങ്ങളിൽ അണുബാധയും അലർജിയും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യമായ വാക്സിനുകളും യാത്രക്ക് വേണ്ട മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.

**2. കരുതേണ്ട സാധനങ്ങൾ**

മഴക്കാലത്ത് വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ അത്യാവശ്യമുള്ള സാധനങ്ങൾ കയ്യിൽ കരുതേണ്ടതുണ്ട്. വാട്ടർ പ്രൂഫ് റെയിൻ കോട്ട്, കുട, ടവൽ എന്നിവ കയ്യിൽ കരുതാം. കൂടാതെ മാറ്റ്, കിടക്ക, ആവശ്യത്തിനുള്ള ഭക്ഷണം, വെള്ളം, ഫസ്റ്റ് എയ്ഡ് എന്നിവയും കരുതേണ്ടതുണ്ട്.

**3. സുരക്ഷ ഉറപ്പാക്കാം**

മഴക്കാലങ്ങളിൽ പുറത്ത് അപകടങ്ങൾ പതിയിരിക്കുന്നു. അതിനാൽ തന്നെ വളർത്തുമൃഗങ്ങളെ പുറത്ത് ഇറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

**4. ഒറ്റയ്ക്ക് ആക്കരുത്**

കാറിൽ വളർത്തുമൃഗങ്ങളെ ഒറ്റക്കിട്ടു പോകരുത്. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ ഇത് ശ്രദ്ധിക്കണം. സുരക്ഷിതമായി അവയെ കൂടെ കൂട്ടുന്നതാണ് ഉചിതം.

**5. താമസ സ്ഥലം**

യാത്ര പോകുന്ന സമയത്ത് താമസ സ്ഥലം തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളർത്തുമൃഗങ്ങളെ കൊണ്ടു പോകാൻ പറ്റുന്ന, അവയ്ക്ക് സുരക്ഷിതമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കാം.

**6. വൃത്തിയാക്കാം**

യാത്ര കഴിഞ്ഞ് വീടെത്തിയാൽ വളർത്തുമൃഗത്തെ നന്നായി കുളിപ്പിച്ച് വൃത്തിയാക്കാൻ മറക്കരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കാനും ശ്രദ്ധിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310486/things-to-keep-in-mind-when-traveling-with-pets-during-the-rainy-season)