---
title: "'ഷാഫിക്കാൻ്റെ പ്രതിപുരുഷൻ രാഹുൽ പഠിച്ച കള്ളൻ' - അഡ്വ. വി വസീഫ്"
english_title: "Shafiqa counterpart Rahul is a learned thief Adv. V Wasif"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310485/shafiqa-counterpart-rahul-is-a-learned-thief-adv-v-wasif"
published_at: "2025-08-23T18:58:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9c32bd194b_dsfszdf.jpg"
keywords: []
---

# 'ഷാഫിക്കാൻ്റെ പ്രതിപുരുഷൻ രാഹുൽ പഠിച്ച കള്ളൻ' - അഡ്വ. വി വസീഫ്

> **Lead Summary:** > **കോഴിക്കോട് : ( **[www.truevisionnews.com]** )** ഷാഫി പറമ്പിൽ എംപിയുടെ പ്രതിപുരുഷനായ രാഹുൽ മാങ്കൂട്ടം പഠിച്ചകള്ളനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വി വസീഫ് പറഞ്ഞു. "മാങ്കൂട്ടം സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ വടകര എം പി ഷാഫി പറമ്പിൽ കള്ളന് കഞ്ഞി വെച്ചവനെതിരെ....... " എന്നെഴുതിയ ബാനറുമായി നാദാപുരത്ത് ഡിവൈഎഫ്ഐ നടത്തിയ യുവജന പ്രതിഷേധ റാലി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

> **കോഴിക്കോട് : ( **[www.truevisionnews.com]** )** ഷാഫി പറമ്പിൽ എംപിയുടെ പ്രതിപുരുഷനായ രാഹുൽ മാങ്കൂട്ടം പഠിച്ചകള്ളനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വി വസീഫ് പറഞ്ഞു. "മാങ്കൂട്ടം സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ വടകര എം പി ഷാഫി പറമ്പിൽ കള്ളന് കഞ്ഞി വെച്ചവനെതിരെ....... " എന്നെഴുതിയ ബാനറുമായി നാദാപുരത്ത് ഡിവൈഎഫ്ഐ നടത്തിയ യുവജന പ്രതിഷേധ റാലി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ തൻ്റെ പ്രതിപുരുഷനെന്ന് പാലക്കാട്ട് ഷാഫി പറമ്പിൽ എ പി പറഞ്ഞത് നിങ്ങൾ മറക്കരുത്. തെരഞ്ഞെടുപ്പിനിടയിൽ ട്രോളി ബാഗുമായി രാഹുൽ പിടിയിലായപ്പോൾ പണം കിട്ടിയില്ല എന്നത് ശരിയാണ്. ഒരു കിലോമീറ്ററിനിടയിൽ മൂന്ന് വണ്ടി മാറിക്കയറിയതും മറക്കരുത്. കള്ളം പറയുന്നതിൽ രാഹുലിനും ഷാഫിക്കും മറ്റ് കോൺഗ്രസ്സുകാരെക്കാൾ വലിയ മിടുക്കാണ്.

പെറ്റതള്ള പൊറുക്കാത്ത കള്ളമാണ് പിടിക്കപ്പെട്ടിട്ടും ഇവർ പറയുന്നതെന്നും വസീഫ് പറഞ്ഞു. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് യുവജന പ്രതിഷേധ റാലി സംഘടിപ്പിച്ചത്. നിരവധി യുവതി യുവാക്കൾ പങ്കെടുത്തായിരുന്നു പ്രതിഷേധ റാലി.

തുടർന്നാണ് കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്ത് വിശദീകരണ പൊതുയോഗം നടത്തിയത്. എസ് എഫ് ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റ് അംഗം താജുദ്ധീൻ, ബ്ലോക്ക് സെക്രട്ടറി അഡ്വ. രാഹുൽ രാജ്, ബ്ലോക്ക് പ്രസിഡൻ്റ് എ.കെ ബിജിത്ത്, ട്രഷറർ അഷിൽ, ജില്ലാ കമ്മറ്റി അംഗം സ്വാന്ദ്ര, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310485/shafiqa-counterpart-rahul-is-a-learned-thief-adv-v-wasif)