---
title: "നാളെ വിലകുറയും....! സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്"
english_title: " Special discount on coconut oil at Supplyco supermarkets on Sunday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310464/special-discount-on-coconut-oil-at-supplyco-supermarkets-on-sunday"
published_at: "2025-08-23T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9a4ae55fce_yduyt.jpg"
keywords: []
---

# നാളെ വിലകുറയും....! സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്.

വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ആഗസ്റ്റ് മുതൽ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310464/special-discount-on-coconut-oil-at-supplyco-supermarkets-on-sunday)