---
title: "സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്"
english_title: "Security guard found dead with head injuries police launch investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310460/security-guard-found-dead-with-head-injuries-police-launch-investigation"
published_at: "2025-08-23T16:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9a20ac50fb_ghfghfgh.jpg"
keywords: []
---

# സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

> **Lead Summary:** **ഇടുക്കി: ( **[www.truevisionnews.com]** )** ഇടുക്കി മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്കനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല സ്വദേശി രാജ പാണ്ടിയെയാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

## Article Content

**ഇടുക്കി: ( **[www.truevisionnews.com]** )** ഇടുക്കി മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്കനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല സ്വദേശി രാജ പാണ്ടിയെയാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ആയ യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.

വിവാഹിതയായ അഞ്ജലി ജോലിസൗകര്യാര്‍ഥം നെയ്യാറ്റിന്‍കരയിലെ ഒരുവീട്ടില്‍ പേയിങ്ഗസ്റ്റ് ആയി താമസിച്ചുവരികയായിരുന്നു. സ്ഥാപനത്തിലെ നാലുപേര്‍ ആയിരുന്നു ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിഡ്യൂട്ടി ആയതിനാല്‍ അഞ്ജലിക്ക് ശനിയാഴ്ച അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു.

സംഭവസമയം അഞ്ജലി മാത്രമാണ് താമസസ്ഥലത്തുണ്ടായിരുന്നത്. ഏറെനേരമായിട്ടും അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് 'ഞാന്‍ പോകുന്നു' എന്ന് എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310460/security-guard-found-dead-with-head-injuries-police-launch-investigation)