---
title: "'ഞാന്‍ പോകുന്നു....' നെയ്യാറ്റിന്‍കരയില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്സിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്"
english_title: "I m leaving Suicide note of nurse found dead at residence in Neyyattinkara released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310452/i-m-leaving-suicide-note-of-nurse-found-dead-at-residence-in-neyyattinkara-released"
published_at: "2025-08-23T16:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a998f677c5a_fgg.jpg"
keywords: []
---

# 'ഞാന്‍ പോകുന്നു....' നെയ്യാറ്റിന്‍കരയില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്സിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ആയ യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ആയ യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.

വിവാഹിതയായ അഞ്ജലി ജോലിസൗകര്യാര്‍ഥം നെയ്യാറ്റിന്‍കരയിലെ ഒരുവീട്ടില്‍ പേയിങ്ഗസ്റ്റ് ആയി താമസിച്ചുവരികയായിരുന്നു. സ്ഥാപനത്തിലെ നാലുപേര്‍ ആയിരുന്നു ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിഡ്യൂട്ടി ആയതിനാല്‍ അഞ്ജലിക്ക് ശനിയാഴ്ച അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു.

സംഭവസമയം അഞ്ജലി മാത്രമാണ് താമസസ്ഥലത്തുണ്ടായിരുന്നത്. ഏറെനേരമായിട്ടും അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് 'ഞാന്‍ പോകുന്നു' എന്ന് എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310452/i-m-leaving-suicide-note-of-nurse-found-dead-at-residence-in-neyyattinkara-released)