---
title: " റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ചു; ബൈക്കിൽ നിന്നു വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു"
english_title: " young Malayali man died after falling from his bike after being hit by a horse that ran onto the road in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310353/young-malayali-man-died-after-falling-from-his-bike-after-being-hit-by-a-horse-that-ran-onto-the-road-in-bengaluru"
published_at: "2025-08-23T08:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a92a1517968_accident.jpg"
keywords: []
---

#  റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ചു; ബൈക്കിൽ നിന്നു വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

> **Lead Summary:** ബംഗളൂരുവിൽ റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ബൈക്ക് ഇടിച്ച് അപകടം. ബൈക്കിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബി മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേരയാണു മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ബെന്നാർഘട്ടെ ശാഖയിലെ ജീവനക്കാരനായിരുന്നു.

## Article Content

ബംഗളൂരുവിൽ റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ബൈക്ക് ഇടിച്ച് അപകടം. ബൈക്കിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബി മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേരയാണു മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ബെന്നാർഘട്ടെ ശാഖയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ പരുക്കുകളോടെ ചികിത്സയിലാണ്. സംസ്കാരം ഇന്ന് രാവിലെ 11നു ബാബുസപാളയ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ സെമിത്തേരിയിൽ. അമ്മ: റൂബി ആന്റണി. ഭാര്യ: സ്റ്റെഫി മേബൻ. മകൻ: ഈഥൻ എൽവിസ്.

മറ്റൊരു സംഭവത്തിൽ, ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മരണം. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളായിരുന്നു ബസിൽ കൂടുതൽ ഉണ്ടായിരുന്നത്. അപകടത്തില്‍ 30 ഓളം പേർ പരിക്കുകളുമായി ആശുപത്രിയിലാണ്.

നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. നയാഗ്ര ഫോൾസിൽ നിന്നും 40 മൈൽ അകലെ പെംബ്രോക്ക് എന്ന പട്ടണത്തിനടുത്ത് വെച്ചായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310353/young-malayali-man-died-after-falling-from-his-bike-after-being-hit-by-a-horse-that-ran-onto-the-road-in-bengaluru)