---
title: "കോഴിക്കോട് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 55കാരിക്ക്, ചികിത്സയിലുള്ളവരുടെ എണ്ണം ആറായി"
english_title: "A 55-year-old woman in Kozhikode has been confirmed to have encephalitis, the number of people under treatment has increased to six"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310352/a-55-year-old-woman-in-kozhikode-has-been-confirmed-to-have-encephalitis-the-number-of-people-under-treatment-has-increased-to-six"
published_at: "2025-08-23T07:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a928133851a_ameebic.jpg"
keywords: []
---

# കോഴിക്കോട് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 55കാരിക്ക്, ചികിത്സയിലുള്ളവരുടെ എണ്ണം ആറായി

> **Lead Summary:** സംസ്ഥാനത്ത് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

## Article Content

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

രോഗബാധയെത്തുടർന്നു മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ സഹോദരൻ ആരവ് (7), മലപ്പുറം ചേളാരി സ്വദേശി 11 വയസ്സുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി ഷാജി (49), അന്നശ്ശേരി സ്വദേശി നസ്‌ലബ് (31) എന്നിവരും ചികിത്സയിലുണ്ട്. ഓമശ്ശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുളള കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. അനയയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310352/a-55-year-old-woman-in-kozhikode-has-been-confirmed-to-have-encephalitis-the-number-of-people-under-treatment-has-increased-to-six)