---
title: "ഓടുന്ന കാറിനുള്ളില്‍ യുവതിയെ ബലാത്സംഗംചെയ്തു; അയല്‍വാസികളായ രണ്ട് യുവാക്കൾ അറസ്റ്റില്‍"
english_title: "Woman raped in moving car two young neighbors arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310348/woman-raped-in-moving-car-two-young-neighbors-arrested"
published_at: "2025-08-23T07:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a91f9f80ff9_gf.jpg"
keywords: []
---

# ഓടുന്ന കാറിനുള്ളില്‍ യുവതിയെ ബലാത്സംഗംചെയ്തു; അയല്‍വാസികളായ രണ്ട് യുവാക്കൾ അറസ്റ്റില്‍

> **Lead Summary:** **അഗര്‍ത്തല: ( **[www.truevisionnews.com]** )** ത്രിപുരയില്‍ ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഗോമതി ജില്ലയിലാണ് സംഭവം. മിഥുന്‍ ദേബ്‌നാഥ്, ബൗവര്‍ ദേബ്ബര്‍മ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

**അഗര്‍ത്തല: ( **[www.truevisionnews.com]** )** ത്രിപുരയില്‍ ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഗോമതി ജില്ലയിലാണ് സംഭവം. മിഥുന്‍ ദേബ്‌നാഥ്, ബൗവര്‍ ദേബ്ബര്‍മ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.

ഗോമതി ജില്ലയിലെ ഉദയ്പുര്‍ പട്ടണത്തിലെ ത്രിപുരേശ്വരി ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയതായാണ് മിഥുനും ബൗവറും. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് കാറില്‍ യുവതിയുമായി പ്രതികള്‍ ഉദയ്പുര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. ഈ യാത്രയിലാണ് കാറിനുള്ളില്‍വെച്ച് യുവതിയെ മിഥുനും ബൗവറും ബലാത്സംഗം ചെയ്തത്. ഇതിനുശേഷം മടങ്ങുംവഴി കാര്‍ ഒരു പോലീസ് ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തുകയും നടന്നസംഭവം യുവതി പോലീസിനോട് വിശദീകരിക്കുകയുമായിരുന്നു.

തുടര്‍ന്ന് ചോദ്യംചെയ്യലിനായി മിഥുനെയും ബൗവറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മിഥുനും ബൗവറിനുമെതിരെ പോലീസ് കേസെടുത്തത്. ഫോറന്‍സിക് സംഘം പീഡനം നടന്ന കാര്‍ പരിശോധിച്ചുവെന്നും അതിജീവിതയെ മൊഴി നല്‍കാനായി കോടതിയില്‍ ഹാജരാക്കിയെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310348/woman-raped-in-moving-car-two-young-neighbors-arrested)