---
title: "ഞാനൊരു വഴിപോക്കനാണേ.... നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ കടിച്ചുവലിച്ച് തെരുവുനായ, നടന്നത് പൊരിഞ്ഞ പോരാട്ടം"
english_title: "stray dog attacks leopard and wins the battle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310318/stray-dog-attacks-leopard-and-wins-the-battle"
published_at: "2025-08-22T20:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a88bc198532_fff.jpg"
keywords: []
---

# ഞാനൊരു വഴിപോക്കനാണേ.... നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ കടിച്ചുവലിച്ച് തെരുവുനായ, നടന്നത് പൊരിഞ്ഞ പോരാട്ടം

> **Lead Summary:** **നാസിക്: ( **[www.truevisionnews.com]** )** ജനവാസമേഖലകളിലിറങ്ങുന്ന പുലിയും കടുവയുമൊക്കെ തെരുവുനായകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. മറിച്ച് തെരുവുനായ ഒരു പുള്ളിപ്പുലിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയാലോ? അങ്ങനെയൊക്കെ നടക്കുമോയെന്ന് പറയാന്‍ വരട്ടെ.

## Article Content

**നാസിക്: ( **[www.truevisionnews.com]** )** ജനവാസമേഖലകളിലിറങ്ങുന്ന പുലിയും കടുവയുമൊക്കെ തെരുവുനായകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. മറിച്ച് തെരുവുനായ ഒരു പുള്ളിപ്പുലിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയാലോ? അങ്ങനെയൊക്കെ നടക്കുമോയെന്ന് പറയാന്‍ വരട്ടെ.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരുവുനായയും പുള്ളിപ്പുലിയും തമ്മിൽ നടന്നത് പൊരിഞ്ഞ പോരാട്ടം. ഒടുവിൽ നായ പുള്ളിപ്പുലിയെ കീഴടക്കി 300 മീറ്ററോളം വലിച്ചിഴച്ചതോടെയാണ് പോരാട്ടം അവസാനിച്ചത്.

നാസിക്കിലെ നിഫാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദിവസങ്ങളായി പുള്ളിപ്പുലി പ്രദേശത്ത് അലഞ്ഞുനടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നായയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പുള്ളിപ്പുലി ഒടുവിൽ സ്വയം ഒഴിഞ്ഞുമാറി ഓടിപ്പോയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

തെരുവുനായയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പുലിക്ക് പ്രതികരിക്കാനായില്ല. എങ്ങനെയെങ്കിലും തെരുവുനായയുടെ പിടി വിടണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു പുളളിപ്പുലി. ഏറെ നേരത്തിനൊടുവില്‍ തെരുവുനായ പുള്ളിപ്പുലിയെ വിട്ടു. ഇതോടെ പുള്ളിപ്പുലി സമീപത്തുള്ള ഒരു പാടത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.

ഏറ്റുമുട്ടലില്‍ തെരുവുനായ്ക്ക് പരിക്കൊന്നുമേറ്റില്ലെങ്കിലും പുളളിപ്പുലിക്ക് പരിക്കേറ്റുവെന്നാണ് കരുതുന്നത്. പുള്ളിപ്പുലിക്ക് ചികിത്സ നല്‍കണമോ എന്നത് സംബന്ധിച്ച് വനംവകുപ്പ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നാല്‍, തെരുവുനായയുടെ സഹായത്താല്‍ പ്രദേശവാസികള്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കോ യാതൊരുവിധ പരിക്കുകളൊന്നുമുണ്ടായിട്ടില്ലെന്നതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310318/stray-dog-attacks-leopard-and-wins-the-battle)