---
title: "പോക്സോ കേസ്'; ഡിഎൻഎ ഫലം ലഭിച്ചിട്ടില്ലെന്ന് പൊലീസ്, വാർത്തയിൽ ഖേദം അറിയിച്ച് ട്രൂവിഷൻ ന്യൂസ്"
english_title: "'pocso  case'; Police say DNA results not received"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310275/poxo-case-police-say-dna-results-not-received"
published_at: "2025-08-22T16:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a84bb5656e1_dna_test.jpg"
keywords: []
---

# പോക്സോ കേസ്'; ഡിഎൻഎ ഫലം ലഭിച്ചിട്ടില്ലെന്ന് പൊലീസ്, വാർത്തയിൽ ഖേദം അറിയിച്ച് ട്രൂവിഷൻ ന്യൂസ്

> **Lead Summary:** **കോഴിക്കോട്:** നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഡിഎൻഎ ഫലം ലഭിച്ചിട്ടില്ലെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഡിഎൻഎ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കേസിലെ പ്രതിയായ പിതാവ് നിരപരാധിയാണെന്ന തരത്തിൽ ട്രൂവിഷൻ ന്യൂസ് നൽകിയ വാർത്ത ചില തെറ്റിദ്ധരണകളെ തുടർന്നാണെന്ന് ട്രൂവിഷൻ ന്യൂസും വ്യക്തമാക്കി.

## Article Content

**കോഴിക്കോട്:** നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഡിഎൻഎ ഫലം ലഭിച്ചിട്ടില്ലെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഡിഎൻഎ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കേസിലെ പ്രതിയായ പിതാവ് നിരപരാധിയാണെന്ന തരത്തിൽ ട്രൂവിഷൻ ന്യൂസ് നൽകിയ വാർത്ത ചില തെറ്റിദ്ധരണകളെ തുടർന്നാണെന്ന് ട്രൂവിഷൻ ന്യൂസും വ്യക്തമാക്കി.

കേസിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിൽ ചിലർ നൽകിയ തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന വാർത്ത പ്രസിദ്ധീകരിക്കാൻ ഇടവന്നതിൽ ഖേദം അറിയിച്ച് ട്രൂവിഷൻ ന്യൂസ്. വാർത്തയിൽ ചില പിശക് ഉണ്ടെന്ന് ബോധ്യമായതിനെ തുടർന്ന് ഉടൻ പ്രസ്തുക വാർത്ത പിൻവലിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട്ട് ചെയ്ത ട്രൂവിഷൻ ന്യൂസിനെതിരെ നാദാപുരം പൊലീസ് കേസെടുത്തിരുന്നു.

സമൂഹത്തിൽ കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തെറ്റായി വിവരം പ്രചരിപ്പിച്ചു വെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. പ്രതികളുടെ പേരിൽ നാദാപുരം പോലീസ് സ്റ്റേഷൻ 809/25 ക്രെം നമ്പർ പ്രകാരം 192,240 ബി എൻ എസ് വകുപ്പുപ്പ് പ്രകാരവും 120(0) കേരള പൊലീസ് ആക്റ്റ് അനുസരിച്ചുമാണ് കേസ്. നാദാപുരം സി ഐ നിധീഷ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ വിഷ്ണൂവിനാണ് അന്വേഷണ ചുമതല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310275/poxo-case-police-say-dna-results-not-received)