---
title: "ഒരു കട്ടൻ ആയാലോ? കൂടെ മലബാർ സ്പെഷ്യൽ ഉന്നക്കായയും... വാ ട്രൈ ചെയ്ത് നോക്കാം"
english_title: "Unnakkaya Cooking Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310267/unnakkaya-cooking-recipe"
published_at: "2025-08-22T15:28:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a83f587060b_fgdfh.jpg"
keywords: []
---

# ഒരു കട്ടൻ ആയാലോ? കൂടെ മലബാർ സ്പെഷ്യൽ ഉന്നക്കായയും... വാ ട്രൈ ചെയ്ത് നോക്കാം

> **Lead Summary:** **[**ഏറ്റവും പ്രശസ്തമായ മലബാർ പലഹാരങ്ങളിൽ ഒന്നാണ് 'ഉന്നക്കായ'. നോമ്പ് തുറ വിഭവങ്ങളിലും ചായയുടെ കൂടെ കഴിക്കാനും ഇത് വളരെ മികച്ചതാണ്. നേന്ത്രപ്പഴം കൊണ്ടാണ് ഉന്നക്കായ ഉണ്ടാക്കുന്നത്.അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങ തുടങ്ങിയവ ചേർത്താണ് ഇതിന്റെ ഫില്ലിംഗ്. വളരെ സ്വാദേറിയതാണ് ഒരു നാലുമണി പലഹാരമാണിത് . ഓരോ വീട്ടിലും ഓരോ രീതിയിൽ രുചികരമായ ഉന്നക്കായ ഉണ്ടാക്കാറുണ്ട് അത് പോലെ ഒരു ടേസ്റ്റി ആയ ഉന്നക്കായ ഉണ്ടാക്കിയല്ലോ

## Article Content

**[**ഏറ്റവും പ്രശസ്തമായ മലബാർ പലഹാരങ്ങളിൽ ഒന്നാണ് 'ഉന്നക്കായ'. നോമ്പ് തുറ വിഭവങ്ങളിലും ചായയുടെ കൂടെ കഴിക്കാനും ഇത് വളരെ മികച്ചതാണ്. നേന്ത്രപ്പഴം കൊണ്ടാണ് ഉന്നക്കായ ഉണ്ടാക്കുന്നത്.അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങ തുടങ്ങിയവ ചേർത്താണ് ഇതിന്റെ ഫില്ലിംഗ്. വളരെ സ്വാദേറിയതാണ് ഒരു നാലുമണി പലഹാരമാണിത് . ഓരോ വീട്ടിലും ഓരോ രീതിയിൽ രുചികരമായ ഉന്നക്കായ ഉണ്ടാക്കാറുണ്ട് അത് പോലെ ഒരു ടേസ്റ്റി ആയ ഉന്നക്കായ ഉണ്ടാക്കിയല്ലോ

**ആവശ്യമുള്ള സാധനങ്ങൾ:**

*നേന്ത്രപ്പഴം - 3 എണ്ണം (അധികം പഴുക്കാത്തത്)*

*നെയ്യ് - 2 ടീസ്പൂൺ*

*അണ്ടിപ്പരിപ്പ്, ബദാം, പിസ്ത (ആവശ്യത്തിന്)*

*ഉണക്കമുന്തിരി - 2 ടീസ്പൂൺ*

*തേങ്ങ ചിരകിയത് - 1 കപ്പ്*

*ഈന്തപ്പഴം - 8 എണ്ണം (ചെറുതായി അരിഞ്ഞത്)*

*ഏലക്കാപ്പൊടി - ¼ ടീസ്പൂൺ*

*പഞ്ചസാര - 1 ടേബിൾസ്പൂൺ*

**തയ്യാറാക്കുന്ന വിധം:**

ആദ്യം നേന്ത്രപ്പഴം പുഴുങ്ങിയെടുക്കുക. അതിനായി ഓരോ പഴവും പകുതിയായി മുറിച്ച് ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് ഏകദേശം പത്ത് മിനിറ്റ് ആവിയിൽ വേവിക്കുക. വെന്ത പഴം ചെറുതായി ചൂടാറിയതിന് ശേഷം തൊലികളഞ്ഞ് പഴത്തിൻ്റെ നടുവിലുള്ള കറുത്ത അരികൾ നീക്കം ചെയ്യുക.ഒരു പൊട്ടറ്റോ സ്മാഷർ ഉപയോഗിച്ച് പഴം നന്നായി ഉടച്ചെടുക്കുക. കട്ടകളില്ലാതെ നല്ല മയത്തിൽ കുഴച്ചെടുക്കണം.

ഇനി ഫില്ലിംഗ് തയ്യാറാക്കാം. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നിവ ചേർത്ത് വറുക്കുക. നട്‌സ് ചെറുതായി നിറം മാറി വരുമ്പോൾ ഉണക്കമുന്തിരി ചേർത്ത് വറുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് രണ്ട് മിനിറ്റ് വറുത്തെടുക്കുക. ശേഷം ഈന്തപ്പഴം, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് ഒരു മിനിറ്റ് കൂടി ഇളക്കി യോജിപ്പിക്കുക.

കൈയിൽ അല്പം എണ്ണ പുരട്ടിയ ശേഷം കുഴച്ചുവെച്ച പഴത്തിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കൈവെള്ളയിൽ വെച്ച് പരത്തുക. അതിൻ്റെ നടുവിൽ തയ്യാറാക്കിവെച്ചിരിക്കുന്ന ഫില്ലിംഗ് വെച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310267/unnakkaya-cooking-recipe)