---
title: "'ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന ആഘോഷം കണ്ടു'; ഭീകരമായ സൈബർ‌ ആക്രമണം നേരിടുന്നു, പരാതി നൽകി ഹണി ഭാസ്കരൻ"
english_title: "honey bhaskaran files cyber attack complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310176/honey-bhaskaran-files-cyber-attack-complaint"
published_at: "2025-08-22T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a800f7b5477_fgdzfg.jpg"
keywords: []
---

# 'ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന ആഘോഷം കണ്ടു'; ഭീകരമായ സൈബർ‌ ആക്രമണം നേരിടുന്നു, പരാതി നൽകി ഹണി ഭാസ്കരൻ

> **Lead Summary:** **​തിരുവനന്തപുരം: ( **[www.truevisionnews.com]** ) **രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രിക്കും സംസ്ഥാന പ‌ൊലീസ് മേധാവിക്കും പരാതി നൽകി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഭീകരമായ സൈബർ ആക്രമണമാണ് താൻ നേരിടുന്നതെന്നും തന്നെ തീർത്തുകളായൻ പറ്റില്ലെന്നും ഹണി ഫെയ്സ്ബുക്കിൽ കുറിച്ചു.

## Article Content

**​തിരുവനന്തപുരം: ( **[www.truevisionnews.com]** ) **രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രിക്കും സംസ്ഥാന പ‌ൊലീസ് മേധാവിക്കും പരാതി നൽകി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഭീകരമായ സൈബർ ആക്രമണമാണ് താൻ നേരിടുന്നതെന്നും തന്നെ തീർത്തുകളായൻ പറ്റില്ലെന്നും ഹണി ഫെയ്സ്ബുക്കിൽ കുറിച്ചു.

**ഹണി ഭാസ്കരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം**

*സ്ത്രീകൾ ഏതെങ്കിലും രീതിയിൽ തനിക്കു ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയാൽ ഉടൻ സൈബർ അറ്റാക്ക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെർവേർറ്റുകളുടെ ആഘോഷം കണ്ടു. ഏറ്റവും ഭീകരമായ സൈബർ ആക്രമണം നേരിടുന്നു. പക്ഷേ, നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി. നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. ആ കരുത്തോടെയാണ് മുൻപോട്ട്.*

*എനിക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണ്. നിങ്ങൾക്കുള്ള പൊതിച്ചോറ് വീട്ടിൽ എത്തിക്കാൻ സർക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ ? പോസ്റ്റുകൾ, കമന്റുകൾ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം...!*

**
**

**

**

**

**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310176/honey-bhaskaran-files-cyber-attack-complaint)