---
title: "കൊളംബിയയിൽ വിമാനത്താവളത്തിനു സമീപം വാഹന ബോംബ് പൊട്ടിത്തെറിച്ചു; അഞ്ച് പേർ കൊല്ലപ്പെട്ടു, 36 പേർക്ക് പരിക്ക്"
english_title: "Five killed 36 injured in explosion near airport in Colombia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310146/five-killed-36-injured-in-explosion-near-airport-in-colombia"
published_at: "2025-08-22T07:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7d286bd497_POLICE.jpg"
keywords: []
---

# കൊളംബിയയിൽ വിമാനത്താവളത്തിനു സമീപം വാഹന ബോംബ് പൊട്ടിത്തെറിച്ചു; അഞ്ച് പേർ കൊല്ലപ്പെട്ടു, 36 പേർക്ക് പരിക്ക്

> **Lead Summary:** കൊളംബിയയിൽ വിമാനത്താവളത്തിനു സമീപമുണ്ടയ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായാണ് വിവരം. കാലിയിൽ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവിലാണ് വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടത്. നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മാർക്കോ ഫിഡൽ സുവാരസ് മിലിട്ടറി ഏവിയേഷൻ സ്കൂളിനെ ലക്ഷ്യമിട്ടാണ് ബോംബ് സ്ഫോടനം നടന്നതെന്നാണ് വിവരം. 2026 ൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ ഉണ്ടായ സ്ഫോടനം രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭീഷണിയെന്നാണ് വിലയിരുത്തൽ.

## Article Content

കൊളംബിയയിൽ വിമാനത്താവളത്തിനു സമീപമുണ്ടയ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായാണ് വിവരം. കാലിയിൽ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവിലാണ് വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടത്. നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മാർക്കോ ഫിഡൽ സുവാരസ് മിലിട്ടറി ഏവിയേഷൻ സ്കൂളിനെ ലക്ഷ്യമിട്ടാണ് ബോംബ് സ്ഫോടനം നടന്നതെന്നാണ് വിവരം. 2026 ൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ ഉണ്ടായ സ്ഫോടനം രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭീഷണിയെന്നാണ് വിലയിരുത്തൽ.

പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി കെട്ടിടങ്ങളും സ്കൂളും ഒഴിപ്പിച്ചു. കൂടുതൽ സ്ഫോടനങ്ങൾ ഭയന്ന് വലിയ ട്രക്കുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. സ്ഫോടനത്തെപറ്റി വിവരങ്ങൾ നൽകുന്നവർക്ക് 10,000 യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.

ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നടന്നത് ഭീകരാക്രമണം ആണെന്നും ഭീകരത നമ്മളെ പരാജയപ്പെടുത്തില്ലെന്നും റീജിയണൽ ഗവർണർ ഡിലിയൻ ഫ്രാൻസിസ്ക പ്രതികരിച്ചു. ജൂണിൽ, കാലിയിലും പരിസര പ്രദേശങ്ങളിലും നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇടതുപക്ഷ ഗറില്ലകൾ ഏറ്റെടുത്തിരുന്നു. അന്നത്തെ സ്ഫോടനത്തിൽ 7 പേരാണ് കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310146/five-killed-36-injured-in-explosion-near-airport-in-colombia)