---
title: "വിമാനം ഇറങ്ങിയതും പണി കിട്ടി...! യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി; യുവാവ് അറസ്റ്റിൽ "
english_title: "young man has been arrested in Thrissur on a complaint that he threatened a young woman by circulating her private pictures on WhatsApp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310142/young-man-has-been-arrested-in-thrissur-on-a-complaint-that-he-threatened-a-young-woman-by-circulating-her-private-pictures-on-whatsapp"
published_at: "2025-08-22T06:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7c6a59c620_aRREST.jpg"
keywords: []
---

# വിമാനം ഇറങ്ങിയതും പണി കിട്ടി...! യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി; യുവാവ് അറസ്റ്റിൽ 

> **Lead Summary:** തൃശ്ശൂരിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. എടക്കഴിയൂര്‍ വട്ടംപറമ്പില്‍ ഇമ്രാജ് നെയാണ് വടക്കേകാട് പൊലീസ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സാപ്പില്‍ അയച്ചുകൊടുത്ത് പ്രചരിപ്പിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

തൃശ്ശൂരിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. എടക്കഴിയൂര്‍ വട്ടംപറമ്പില്‍ ഇമ്രാജ് നെയാണ് വടക്കേകാട് പൊലീസ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സാപ്പില്‍ അയച്ചുകൊടുത്ത് പ്രചരിപ്പിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇമ്രാജ് 30 കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറില്‍ യുവതി പരാതി നല്‍കിയെങ്കിലും ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. ഇതേ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഇമ്രാജ് വിമാനം ഇറങ്ങിയപ്പോള്‍ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ. എം.കെ. രമേഷ്, സി. ബിന്ദുരാജ്, പ്രതീഷ്, പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

മറ്റൊരു സംഭവത്തിൽ , എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. ആക്രമണത്തിൽ ഡ്രൈവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറസ്റ്റിലായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി എട്ടരയോടെ മുളന്തുരുത്തി പളളിത്താഴം ജങ്ഷനിയാരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അരയങ്കാവ് സ്വദേശികളായ അഖില്‍,മനു എന്നിവരാണ് ആറന്‍മുളയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചത്. ബസിന്‍റെ സൈഡ് മിറര്‍ യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ കമ്പി വടി കൊണ്ട് അടിച്ചെന്നും പരാതിയുണ്ട്.

അഖിലും മനുവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസിന് മാര്‍ഗതടസം സൃഷ്ടിക്കും വിധം ഓടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇരുവരെയും സംഭവസ്ഥലത്തു വച്ചു തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310142/young-man-has-been-arrested-in-thrissur-on-a-complaint-that-he-threatened-a-young-woman-by-circulating-her-private-pictures-on-whatsapp)