---
title: " മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; ഡ്രൈവറെ മര്‍ദ്ദിച്ച രണ്ട് യുവാക്കൾ പിടിയിൽ "
english_title: "Drunk man attacks KSRTC bus two youths arrested for beating up driver"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310137/drunk-man-attacks-ksrtc-bus-two-youths-arrested-for-beating-up-driver"
published_at: "2025-08-22T05:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7b94e460ff_attack.jpg"
keywords: []
---

#  മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; ഡ്രൈവറെ മര്‍ദ്ദിച്ച രണ്ട് യുവാക്കൾ പിടിയിൽ 

> **Lead Summary:** എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. ആക്രമണത്തിൽ ഡ്രൈവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറസ്റ്റിലായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

## Article Content

എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. ആക്രമണത്തിൽ ഡ്രൈവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറസ്റ്റിലായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി എട്ടരയോടെ മുളന്തുരുത്തി പളളിത്താഴം ജങ്ഷനിയാരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അരയങ്കാവ് സ്വദേശികളായ അഖില്‍,മനു എന്നിവരാണ് ആറന്‍മുളയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചത്. ബസിന്‍റെ സൈഡ് മിറര്‍ യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ കമ്പി വടി കൊണ്ട് അടിച്ചെന്നും പരാതിയുണ്ട്.

അഖിലും മനുവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസിന് മാര്‍ഗതടസം സൃഷ്ടിക്കും വിധം ഓടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇരുവരെയും സംഭവസ്ഥലത്തു വച്ചു തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

മറ്റൊരു സംഭവത്തിൽ , പുലാപറ്റ ഉമ്മനഴിയിൽ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ബിൽഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിൻ ബെന്നി, അമൽ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യവസായിയായ ഐസക് വർഗീസിന്റെ വീട്ടിലേക്ക് ഈ മാസം 13 നാണ് ആസിഡ് ബോംബ് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . കേശവ് ദേവിന് ഐസക് വർഗീസിനോട് ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310137/drunk-man-attacks-ksrtc-bus-two-youths-arrested-for-beating-up-driver)