---
title: "വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ"
english_title: "Four people arrested in connection with acid bomb attack on industrialist's house in Pulapatta Ummanazhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310123/four-people-arrested-in-connection-with-acid-bomb-attack-on-industrialists-house-in-pulapatta-ummanazhi"
published_at: "2025-08-21T23:11:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68a75a59d715c_palakad.jpg"
keywords: []
---

# വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ

> **Lead Summary:** **പാലക്കാട്:([truevisionnews.com**] പുലാപറ്റ ഉമ്മനഴിയിൽ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ബിൽഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിൻ ബെന്നി, അമൽ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**പാലക്കാട്:([truevisionnews.com**] പുലാപറ്റ ഉമ്മനഴിയിൽ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ബിൽഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിൻ ബെന്നി, അമൽ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യവസായിയായ ഐസക് വർഗീസിന്റെ വീട്ടിലേക്ക് ഈ മാസം 13 നാണ് ആസിഡ് ബോംബ് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . കേശവ് ദേവിന് ഐസക് വർഗീസിനോട് ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

മറ്റൊരു സംഭവത്തിൽ പാലക്കാട് വടക്കന്തറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ കയ്യിനാണ് പരിക്കേറ്റത്. റോഡരികിൽ ഉപേക്ഷിച്ച ബോൾ രൂപത്തിലുള്ള സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടി സ്‌ഫോടക വസ്തു കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കാൻ നോക്കിയിരുന്നതായി പറയുന്നു. ഇതിന് ശേഷം സ്‌ഫോടക വസ്തു പുറത്തേക്ക് എറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചെണ്ണമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് പൊട്ടിയത്. കുട്ടിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇത് എവിടെ നിന്നു വന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310123/four-people-arrested-in-connection-with-acid-bomb-attack-on-industrialists-house-in-pulapatta-ummanazhi)