---
title: "ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; കോഴിക്കോട് പേരാമ്പ്രയിൽ പതിനേഴുകാരിയെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ"
english_title: "Four people arrested on a complaint that a 17-year-old girl was brought to her home and gang-raped in Perambra, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310109/four-people-arrested-on-a-complaint-that-a-17-year-old-girl-was-brought-to-her-home-and-gang-raped-in-perambra-kozhikode"
published_at: "2025-08-21T21:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a744bb8b024_ahhhhhhhhhhhhhhhhhhhhh.jpg"
keywords: []
---

# ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; കോഴിക്കോട് പേരാമ്പ്രയിൽ പതിനേഴുകാരിയെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്:([truevisionnews.com**] പേരാമ്പ്രയിലെ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നാലുപേര്‍ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്, കയണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ് , വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്. അഭിഷേക് മൂന്നാംതവണയാണ് പോക്സോ കേസില്‍ പ്രതിയാകുന്നത്.

## Article Content

**കോഴിക്കോട്:([truevisionnews.com**] പേരാമ്പ്രയിലെ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നാലുപേര്‍ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്, കയണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ് , വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്. അഭിഷേക് മൂന്നാംതവണയാണ് പോക്സോ കേസില്‍ പ്രതിയാകുന്നത്.

പ്രതികളില്‍ ഒരാളായ അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്. ഈവര്‍ഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. മിഥുന്‍ ദാസിന്റെ കായണ്ണയിലെ വീട്ടില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതി.

പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് വിട്ടു. പ്രതികളില്‍ മൂന്നുപേരെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ അഥിതി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കാറിൽവച്ച് മയക്കികിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ 19 -ാം തീയതിയാണ് സംഭവം.

തുണിക്കടയിൽ ജീവനക്കാരിയായ പെൺകുട്ടിയെ പുറത്ത് പോകാമെന്ന് പറഞ്ഞ് കാമുകൻ വിളിച്ചിറക്കുകയായിരുന്നു. കടയിൽനിന്ന് പെൺകുട്ടി ആൺസുഹൃത്തിനൊപ്പം അവധിയെടുത്ത് പോകുകയും കാറിൽ വെച്ച് മയക്കി കിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ കാമുകനൊപ്പം മറ്റ് നാല് പേർ കൂടി ഉണ്ടായിരുന്നു. ബലപ്രയോഗത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കുകളും ഉണ്ടായി. തൊട്ടടുത്ത ദിവസമാണ് പെൺകുട്ടിയെ ഇവർ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇറക്കി വിടുകയായിരുന്നു.

സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു. കാമുകനും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310109/four-people-arrested-on-a-complaint-that-a-17-year-old-girl-was-brought-to-her-home-and-gang-raped-in-perambra-kozhikode)