---
title: "​ഒരു വിസിൽ അകലെ, ഒരു അറബിക് വിരുന്ന്! ഇതാ....നിങ്ങൾ കൊതിച്ച 'ഈസി മന്തി'; അറബിനാട്ടിലെ രാജകീയ വിഭവം, ഇനി നിങ്ങളുടെ അടുക്കളയിൽ"
english_title: "​An Arabic feast just a whistle away! Here it is....the 'Easy Manti' you've been craving for; the royal dish of Arabia, now in your kitchen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310073/an-arabic-feast-just-a-whistle-away-here-it-isthe-easy-manti-youve-been-craving-for-the-royal-dish-of-arabia-now-in-your-kitchen"
published_at: "2025-08-21T17:09:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a70b29b69f1_lhf.jpg"
keywords: []
---

# ​ഒരു വിസിൽ അകലെ, ഒരു അറബിക് വിരുന്ന്! ഇതാ....നിങ്ങൾ കൊതിച്ച 'ഈസി മന്തി'; അറബിനാട്ടിലെ രാജകീയ വിഭവം, ഇനി നിങ്ങളുടെ അടുക്കളയിൽ

> **Lead Summary:** **[**അറബിനാട്ടിലെ മണലാരണ്യത്തിൽ നിന്ന് മരുഭൂമിയും കടലും കടന്ന് കേരളത്തിന്റെ തീൻമേശകളിൽ പറന്നിറങ്ങിയ വിഭവമാണ് മന്തി. കേരളത്തിലെ രുചിഭേദങ്ങളെ അടിമുടി മാറ്റിമറിച്ച വിഭവം കൂടിയാണിത്. അതിന്റെ നനുത്ത രുചിയും ആരും കൊതിക്കുന്ന മണവും ആരെയും ആകർഷിക്കും. ഇന്ന് കേരളത്തിലെ പല ഹോട്ടലുകളിലും വീടുകളിലും ഒഴിവാക്കാനാവാത്ത ഒന്നായി മന്തി മാറിക്കഴിഞ്ഞു. സങ്കീർണ്ണമായ പാചകരീതികളില്ലാതെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ മന്തി ഉണ്ടാക്കാം എന്ന് നോക്കാം. വായിൽ കപ്പലോടിക്കുന്ന ഈ രുചിക്കൂട്ട് നിങ്ങളുടെ വീട്ടിലെ പാചകക്കാരനെ ഒരു സൂപ്പർസ്റ്റാറാക്കും!

## Article Content

**[**അറബിനാട്ടിലെ മണലാരണ്യത്തിൽ നിന്ന് മരുഭൂമിയും കടലും കടന്ന് കേരളത്തിന്റെ തീൻമേശകളിൽ പറന്നിറങ്ങിയ വിഭവമാണ് മന്തി. കേരളത്തിലെ രുചിഭേദങ്ങളെ അടിമുടി മാറ്റിമറിച്ച വിഭവം കൂടിയാണിത്. അതിന്റെ നനുത്ത രുചിയും ആരും കൊതിക്കുന്ന മണവും ആരെയും ആകർഷിക്കും. ഇന്ന് കേരളത്തിലെ പല ഹോട്ടലുകളിലും വീടുകളിലും ഒഴിവാക്കാനാവാത്ത ഒന്നായി മന്തി മാറിക്കഴിഞ്ഞു. സങ്കീർണ്ണമായ പാചകരീതികളില്ലാതെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ മന്തി ഉണ്ടാക്കാം എന്ന് നോക്കാം. വായിൽ കപ്പലോടിക്കുന്ന ഈ രുചിക്കൂട്ട് നിങ്ങളുടെ വീട്ടിലെ പാചകക്കാരനെ ഒരു സൂപ്പർസ്റ്റാറാക്കും!

**​ചേരുവകൾ**

​ചിക്കൻ പീസുകൾ - ഒരു കിലോ

​അരിഞ്ഞ കാപ്സിക്കം - രണ്ടെണം

​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ

​കുരുമുളക് പൊടി - ഒന്നേകാൽ ടീസ്പൂൺ

​കറുവപ്പട്ട - രണ്ടെണം

ഗ്രാമ്പൂ - നാലെണം

ഏലക്ക - രണ്ടെണം

​രണ്ട് മാഗി ചിക്കൻ ക്യൂബുകൾ - രണ്ടെണം

​പുതിനയില - ആവിശ്യത്തിന്

​നാരങ്ങാനീര് - രണ്ട്‌ ടീസ്പൂൺ

​ഉപ്പ് - ആവിശ്യത്തിന്

​തക്കാളി സോസ് - ഒരു ടീസ്പൂൺ

സൺ ഫ്ലവർ ഓയിൽ - 180 എം എൽ

​ഉണങ്ങിയ നാരങ്ങ - ഒരെണം

​കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ

ഗോൾഡൻ സേലാ അരി - ഒരു കിലോ

​മുഴുവൻ കുരുമുളക് - ഒരു ടീസ്പൂൺ

​പച്ചമുളക് - രണ്ടെണം

**തയ്യാറാകുന്ന വിധം**

ഒരു കിലോ ചിക്കൻ പത്ത് കഷ്ണങ്ങളാക്കി എടുക്കുക. ​ചിക്കൻ പീസുകളിൽ ഫോർക്ക് ഉപയോഗിച്ച് കുത്തുക. ഒരു കുക്കറിൽ ചിക്കൻ, അരിഞ്ഞ കാപ്സിക്കം,ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒന്നേകാൽ ടീസ്പൂൺ കുരുമുളക് പൊടി, രണ്ട് മാഗി ചിക്കൻ ക്യൂബുകൾ, പുതിനയില, രണ്ട്‌ ടീസ്പൂൺ നാരങ്ങാനീര്, ആവിശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ തക്കാളി സോസ്, ചുവപ്പ് ഫുഡ് കളറിംഗ്, ഒരു ഉണങ്ങിയ നാരങ്ങ, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ ചേർക്കുക. എല്ലാം നന്നായി ഇളക്കി മാറ്റിവയ്ക്കുക.

മറ്റൊരു പാത്രത്തിൽ ഒരു കിലോ ഗോൾഡൻ സേലാ അരി രണ്ട് മണിക്കൂർ കുതിർത്തി വെക്കുക. ശേഷം വേറെയൊരു പാത്രത്തിൽ ഈ കുതിർത്തിവെച്ച അരിയും കറുവപ്പട്ടയും ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പകുതി വേവിച്ചെടുക്കുക.

​പാതി വേവിച്ച അരി കുക്കറിലെ ചിക്കന് മുകളിൽ പരത്തുക. ​അരിക്ക് മുകളിൽ ആവശ്യമെങ്കിൽ മാത്രം കുറച്ച് ചുവപ്പും മഞ്ഞയും ഫുഡ് കളറിംഗ് ഒഴിക്കുക. ​മുകളിൽ കുറച്ച് മുഴുവൻ കുരുമുളകും രണ്ട് പച്ചമുളകും വെക്കുക.

​കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ ചെറിയ തീയിൽ വേവിക്കുക.​ പ്രഷർ പോയ ശേഷം കുക്കർ തുറന്നാൽ നമ്മുടെ സ്വാദിഷ്ടമായ ഈസി മന്തി തയ്യാർ !

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310073/an-arabic-feast-just-a-whistle-away-here-it-isthe-easy-manti-youve-been-craving-for-the-royal-dish-of-arabia-now-in-your-kitchen)