---
title: "'സെക്കൻഡ്ഹാൻഡ്, വില 000.....'; രാഹുൽ മാങ്കൂട്ടത്തിലിനെ OLX-ൽ വിൽപ്പനയ്ക്കുവെച്ച് പി.പി ദിവ്യയുടെ പോസ്റ്റ്"
english_title: "PP Divya's post listing Rahul Mangkootatil for sale on OLX"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310065/pp-divyas-post-listing-rahul-mangkootatil-for-sale-on-olx"
published_at: "2025-08-21T16:30:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68a6fd2fb6ac6_olx.jpg"
keywords: []
---

# 'സെക്കൻഡ്ഹാൻഡ്, വില 000.....'; രാഹുൽ മാങ്കൂട്ടത്തിലിനെ OLX-ൽ വിൽപ്പനയ്ക്കുവെച്ച് പി.പി ദിവ്യയുടെ പോസ്റ്റ്

> **Lead Summary:** **കണ്ണൂർ: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റുമായി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. 'കർമ്മ' എന്നാണ് പിപി ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചത്. 'കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിൽപ്പനയ്ക്ക്. സെക്കൻഡ്ഹാൻഡ്. സ്ഥലം പാലക്കാട്. വില 000' എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 

## Article Content

**കണ്ണൂർ: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റുമായി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. 'കർമ്മ' എന്നാണ് പിപി ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചത്. 'കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിൽപ്പനയ്ക്ക്. സെക്കൻഡ്ഹാൻഡ്. സ്ഥലം പാലക്കാട്. വില 000' എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 

യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചിരുന്നു. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് ആണ് ബുധനാഴ്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് ഇപ്പോൾ പിപി ദിവ്യയുടെ പ്രതികരണം.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യ പ്രതിക്കൂട്ടിലാകുന്നത്. ഈ സമയത്ത് പിപി ദിവ്യയ്ക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ ആഞ്ഞടിച്ചിരുന്നു. അധികാരത്തിന്റെ അഹന്തയിൽ പച്ച ജീവനെ കൊന്നുവെന്നായിരുന്നു അന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. ദിവ്യയെ പാർട്ടി സംരക്ഷിക്കപ്പെടുന്നുവെന്നും ആരോപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310065/pp-divyas-post-listing-rahul-mangkootatil-for-sale-on-olx)