---
title: "‘അച്ഛനെന്ന് പറഞ്ഞ് ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും നീ?’ ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്ത്"
english_title: "Audio conversation released after serious allegations against MLA Rahul Mangkootathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310004/audio-conversation-released-after-serious-allegations-against-mla-rahul-mangkootathil"
published_at: "2025-08-21T12:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6c8ad9f54b_rahul1.jpg"
keywords: []
---

# ‘അച്ഛനെന്ന് പറഞ്ഞ് ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും നീ?’ ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: ** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് പുറത്ത് വന്നിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: ** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് പുറത്ത് വന്നിട്ടുള്ളത്.

യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. യുവതിയുടെ സ്വകാര്യത മാനിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദം മാറ്റംവരുത്തിയാണ് ശബ്ദം പുറത്തുവിടുന്നത്. ​ഗർഭം അലസിപ്പിക്കണമെന്നും വളർത്താൻ തയ്യാറാവരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

**യുവതിയുടേയും രാഹുലിന്റെയും സംഭാഷണം ഇങ്ങനെ**

***രാഹുല്‍ മാങ്കൂട്ടത്തില്‍: പിന്നെ എങ്ങനെയാടീ അത് വളരുന്നത്, ആ കൊച്ചിനെ കാണുമ്പോള്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ?***

***യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ***

***രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും നീ ?***

***യുവതി: അത് ഞാന്‍ ആ കൊച്ചിനോട് പറഞ്ഞോളാം, മറ്റ് ആരോടും പറയേണ്ട ആവശ്യമില്ല***

***രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കൊച്ചിനെ ആരെ ചൂണ്ടിക്കാണിക്കും***

***യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കും, പിന്നെ അല്ലാണ്ട് വേറെ ആരെ ചൂണ്ടിക്കാണിക്കാനാ***

***രാഹുല്‍ മാങ്കൂട്ടത്തില്‍: അത്തരം ബുദ്ധിമുട്ടുകളാ ഞാന്‍ പറഞ്ഞോണ്ടിരിക്കുന്നേ.. അതെനിക്ക് ബുദ്ധിമുട്ടാകും.***

***യുവതി: അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാക്കുന്നത്***

***രാഹുല്‍ മാങ്കൂട്ടത്തില്‍: പിന്നെ അല്ലാതെ ബുദ്ധിമുട്ടാകാതിരിക്കാന്‍***

എന്നാൽ പുറത്തുവന്ന ശബ്ദ സന്ദേശത്തിലോ മറ്റു ആരോപണങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ഭാ​ഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡൻറല്ല സംഘടനയ്ക്കുളളതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വനിതാ നേതാവ് ഉയർത്തിയ ആവശ്യം. കടുത്ത ഭാഷയിൽ സഹപ്രവർത്തകരിൽ നിന്നു പോലും വിമർശനം ഉയർന്നിട്ടും മറുപടി പറയാൻ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല. സംഘടനയ്ക്കുളളിൽ തീർത്തും ഒറ്റപ്പെട്ടുപോയ രാഹുലിനു മുന്നിൽ രാജിയല്ലാതെ മറ്റൊരു വഴിയുമില്ല.

യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആലപ്പുഴയിൽ നിന്നുളള സംസ്ഥാന ഭാരവാഹി ആർവി സ്നേഹയാണ് യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യം സംസ്ഥാന പ്രസിഡൻറിനെ പ്രതിരോധിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഭാരവാഹികളിൽ ഭൂരിഭാഗവും സ്നേഹയ്ക്ക് പിന്തുണയർപ്പിച്ചതോടെ പ്രതിരോധങ്ങൾ ദുർബലമായി. തൊണ്ടയിൽ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുളളതല്ല. ഏത് പ്രോമിസിങ് യുവനേതാവായാലും തൊണ്ടയിൽ പുഴുത്തത് കാർക്കിച്ചു തുപ്പിണം എന്നായിരുന്നു രാഹുലിൻറെ പേര് പറയാതെ മറ്റൊരു യുവനേതാവ് ജിൻറോ ജോണിൻറെ വിമർശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310004/audio-conversation-released-after-serious-allegations-against-mla-rahul-mangkootathil)