---
title: "ട്രൂവിഷൻ ന്യൂസിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു"
english_title: "Nadapuram police have registered a case against Truevision News"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309920/nadapuram-police-have-registered-a-case-against-truevision-news"
published_at: "2025-08-20T23:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a60a364aa6d_policeeee.jpg"
keywords: []
---

# ട്രൂവിഷൻ ന്യൂസിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു

> **Lead Summary:** **കോഴിക്കോട് : ** നാദാപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്സ് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത ട്രൂവിഷൻ ന്യൂസിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. സമൂഹത്തിൽ കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തെറ്റായി വിവരം പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

## Article Content

**കോഴിക്കോട് : ** നാദാപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്സ് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത ട്രൂവിഷൻ ന്യൂസിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. സമൂഹത്തിൽ കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തെറ്റായി വിവരം പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

പ്രതികളുടെ പേരിൽ നാദാപുരം പോലീസ് സ്റ്റേഷൻ 809/25 ക്രെം നമ്പർ പ്രകാരം 192,240 ബി എൻ എസ് വകുപ്പ് പ്രകാരവും 120(0) കേരള പൊലീസ് ആക്റ്റ് അനുസരിച്ചുമാണ് കേസ്. നാദാപുരം സി ഐ നിധീഷ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ വിഷ്ണൂവിനാണ് അന്വേഷണ ചുമതല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309920/nadapuram-police-have-registered-a-case-against-truevision-news)