---
title: "പറവൂർ യുവതിയുടെ ആത്മഹത്യ; പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു, അഭിഭാഷകർ പ്രതിഷേധിച്ചു"
english_title: "Paravur womans suicide Police take daughter of accused into custody lawyers protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309919/paravur-womans-suicide-police-take-daughter-of-accused-into-custody-lawyers-protest"
published_at: "2025-08-20T23:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6080b55bc6_1556.jpg"
keywords: []
---

# പറവൂർ യുവതിയുടെ ആത്മഹത്യ; പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു, അഭിഭാഷകർ പ്രതിഷേധിച്ചു

> **Lead Summary:** **എറണാകുളം: ** ​എറണാകുളം പറവൂരിൽ ആത്മഹത്യ ചെയ്ത യുവതിയുടെ കേസിൽ, പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായാണ് പോലീസ് എത്തിയതെങ്കിലും, കസ്റ്റഡി നടപടിയിൽ അഭിഭാഷകർ പ്രതിഷേധം അറിയിച്ചു.

## Article Content

**എറണാകുളം: ** ​എറണാകുളം പറവൂരിൽ ആത്മഹത്യ ചെയ്ത യുവതിയുടെ കേസിൽ, പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായാണ് പോലീസ് എത്തിയതെങ്കിലും, കസ്റ്റഡി നടപടിയിൽ അഭിഭാഷകർ പ്രതിഷേധം അറിയിച്ചു.

ഇന്ന് രാവിലെ മഫ്തിയിലെത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും, അഭിഭാഷകർ ഇത് തടഞ്ഞു. ഇതോടെ സ്ഥലത്ത് വലിയ പ്രതിഷേധം ഉയർന്നു. പിന്നീട്, മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഹാജരാക്കിയാണ് പോലീസ് മകളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവതിയെ പറവൂരിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായാണ് വിവരം.

​പോലീസ് മജിസ്‌ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് കസ്റ്റഡി ഉത്തരവ് നേടിയെടുത്തതെന്നാണ് അഭിഭാഷകരുടെ ആരോപണം. 'കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും' തെറ്റായി ധരിപ്പിച്ചാണ് പോലീസ് ഉത്തരവ് വാങ്ങിയതെന്ന് അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. ബലം പ്രയോഗിച്ചാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്നും അവർ ആരോപിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309919/paravur-womans-suicide-police-take-daughter-of-accused-into-custody-lawyers-protest)