---
title: "'രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണം'; പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം "
english_title: "Clashes erupt during BJP march against Rahul Mangkootatil to MLA office in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309910/clashes-erupt-during-bjp-march-against-rahul-mangkootatil-to-mla-office-in-palakkad"
published_at: "2025-08-20T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5fa988d62c_BJP_MARCH.jpg"
keywords: []
---

# 'രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണം'; പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം 

> **Lead Summary:** പാലക്കാട് എംഎൽഎയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി മാർച്ച്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് രാത്രി ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി.

## Article Content

പാലക്കാട് എംഎൽഎയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി മാർച്ച്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് രാത്രി ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി.

സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ചെയ്തു. മാര്‍ച്ചിൽ പങ്കെടുത്ത സി കൃഷ്ണകുമാറിനെയും പൊലീസ് തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുദ്രാവാക്യം മുഴക്കിയും രാജി ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309910/clashes-erupt-during-bjp-march-against-rahul-mangkootatil-to-mla-office-in-palakkad)