---
title: "മദ്യപാനത്തെ ചൊല്ലി തർക്കം; ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ"
english_title: "Argument over drinking Husband arrested for trying to kill wife by hitting her on the head with a hammer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309908/argument-over-drinking-husband-arrested-for-trying-to-kill-wife-by-hitting-her-on-the-head-with-a-hammer"
published_at: "2025-08-20T21:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5fa581b981_34545.jpg"
keywords: []
---

# മദ്യപാനത്തെ ചൊല്ലി തർക്കം; ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **എറണാകുളം: ** എറണാകുളം ഏനാനല്ലൂരിൽ മദ്യപാനത്തെ ചൊല്ലിയുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഏനാനല്ലൂർ സ്വദേശി അനന്തു ചന്ദ്രനാണ് അറസ്റ്റിലായത്.

## Article Content

**എറണാകുളം: ** എറണാകുളം ഏനാനല്ലൂരിൽ മദ്യപാനത്തെ ചൊല്ലിയുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഏനാനല്ലൂർ സ്വദേശി അനന്തു ചന്ദ്രനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന അനന്തുവും ഭാര്യയും തമ്മിൽ ഇതിന്റെ പേരിൽ പതിവായി വഴക്കിട്ടിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ അനന്തു ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു.

​യുവതിയെ ഉടൻ തന്നെ അയൽവാസികളും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയ അനന്തുവിനെ പോലീസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309908/argument-over-drinking-husband-arrested-for-trying-to-kill-wife-by-hitting-her-on-the-head-with-a-hammer)