---
title: "കോട്ടയം നഗരത്തെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം; മുൻ നഗരസഭാധ്യക്ഷൻ അടക്കം ഏഴ് പേർക്ക് കടിയേറ്റു"
english_title: "stray dog attack Kottayam city Seven people including the former municipal chairman were bitten"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309907/stray-dog-attack-kottayam-city-seven-people-including-the-former-municipal-chairman-were-bitten"
published_at: "2025-08-20T21:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5f66643b95_DOG.jpg"
keywords: []
---

# കോട്ടയം നഗരത്തെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം; മുൻ നഗരസഭാധ്യക്ഷൻ അടക്കം ഏഴ് പേർക്ക് കടിയേറ്റു

> **Lead Summary:** കോട്ടയത്ത് തെരുവുനായ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. മുൻ നഗരസഭാധ്യക്ഷൻ പി.ജെ.വർഗീസിനെ അടക്കം ഏഴ് പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെയാണ് നഗരത്തെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം നടന്നത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം, എംഎൽ റോഡ്, കോടിമത എന്നിവിടങ്ങളിലാണു നായ്ക്കൾ ആക്രമണം നടത്തിയത്.

## Article Content

കോട്ടയത്ത് തെരുവുനായ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. മുൻ നഗരസഭാധ്യക്ഷൻ പി.ജെ.വർഗീസിനെ അടക്കം ഏഴ് പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെയാണ് നഗരത്തെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം നടന്നത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം, എംഎൽ റോഡ്, കോടിമത എന്നിവിടങ്ങളിലാണു നായ്ക്കൾ ആക്രമണം നടത്തിയത്.

പി.ജെ. വർഗീസിനു പുറമെ റിട്ട ഫയർ ഓഫിസർ കാണക്കാരി വലയിഞ്ചിയിൽ ബി.വർഗീസ് (67), കുമാരനല്ലൂർ സ്വദേശി ഷംനാസ്, പത്തനാട് സ്വദേശി സാജൻ കെ.ജേക്കബ് എന്നിവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒരു നായയെ പിടികൂടിയെങ്കിലും പിന്നീട് ചത്തു. ഈ നായക്ക് പേവിഷ ബാധ ഉണ്ടെന്നാണ് സംശയം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309907/stray-dog-attack-kottayam-city-seven-people-including-the-former-municipal-chairman-were-bitten)