---
title: "പാലക്കാട് സ്ഫോടകവസ്തു എറിയുന്നതിനിടെ പൊട്ടിത്തെറിച്ചു; നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്"
english_title: "Fourth grade student seriously injured in Palakkad explosive blast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309878/fourth-grade-student-seriously-injured-in-palakkad-explosive-blast"
published_at: "2025-08-20T19:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5ce7c7228f_blast.jpg"
keywords: []
---

# പാലക്കാട് സ്ഫോടകവസ്തു എറിയുന്നതിനിടെ പൊട്ടിത്തെറിച്ചു; നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

> **Lead Summary:** പാലക്കാട് വടക്കന്തറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ കയ്യിനാണ് പരിക്കേറ്റത്. റോഡരികിൽ ഉപേക്ഷിച്ച ബോൾ രൂപത്തിലുള്ള സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പാലക്കാട് വടക്കന്തറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ കയ്യിനാണ് പരിക്കേറ്റത്. റോഡരികിൽ ഉപേക്ഷിച്ച ബോൾ രൂപത്തിലുള്ള സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടി സ്‌ഫോടക വസ്തു കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കാൻ നോക്കിയിരുന്നതായി പറയുന്നു. ഇതിന് ശേഷം സ്‌ഫോടക വസ്തു പുറത്തേക്ക് എറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചെണ്ണമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് പൊട്ടിയത്. കുട്ടിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇത് എവിടെ നിന്നു വന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

അതേസമയം, കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മറ്റുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമാണ് ബസിലുണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനുമുകളിലായി വൈദ്യുതി ലൈനും കുടുങ്ങി. കെഎസ്ഇബി ജീവനക്കാരെത്തി ബസിൽ നിന്ന് വൈദ്യുതി ലൈൻ അടക്കം നീക്കം ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309878/fourth-grade-student-seriously-injured-in-palakkad-explosive-blast)