---
title: "വെള്ളത്തിൽ ദുര്‍ഗന്ധം...! കോഴിക്കോട് കളക്ടറേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ, ജഡത്തിന്  ദിവസങ്ങളുടെ പഴക്കം"
english_title: "Woodpecker found dead in water tank at Kozhikode Collectorate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309876/woodpecker-found-dead-in-water-tank-at-kozhikode-collectorate"
published_at: "2025-08-20T18:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5ccb6092f9_Untitled-9.jpg"
keywords: []
---

# വെള്ളത്തിൽ ദുര്‍ഗന്ധം...! കോഴിക്കോട് കളക്ടറേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ, ജഡത്തിന്  ദിവസങ്ങളുടെ പഴക്കം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിൽ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വാട്ടർ ടാങ്കിനുള്ളിൽ മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള ജഡമാണ് ടാങ്കിനുള്ളിൽ ഉണ്ടായിരുന്നത്. കളക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് വെള്ളമെത്തിക്കുന്ന ഈ ടാങ്കിലെ ദുർഗന്ധം കാരണം ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

## Article Content

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിൽ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വാട്ടർ ടാങ്കിനുള്ളിൽ മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള ജഡമാണ് ടാങ്കിനുള്ളിൽ ഉണ്ടായിരുന്നത്. കളക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് വെള്ളമെത്തിക്കുന്ന ഈ ടാങ്കിലെ ദുർഗന്ധം കാരണം ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

​സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ടാങ്കിലെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞു. പിന്നീട് മരപ്പട്ടിയുടെ ജഡം പുറത്തെടുക്കുകയും, ടാങ്ക് ക്ലോറിനേഷൻ ചെയ്ത് ശുചിയാക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കളക്ടറേറ്റിൽ മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെട്ടു. ഇത് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.

​വെള്ളം കുടിവെള്ളമായി ഉപയോഗിച്ചിരുന്നില്ലെന്നും, സംഭവം അറിഞ്ഞയുടൻ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നും എഡിഎം പി. സുരേഷ് അറിയിച്ചു. പതിനായിരം ലിറ്റർ ശേഷിയുള്ള ടാങ്കിലേക്ക് വാട്ടർ അതോറിറ്റിയാണ് വെള്ളമെത്തിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309876/woodpecker-found-dead-in-water-tank-at-kozhikode-collectorate)