---
title: "രോഗിയുമായി പോയ ആംബുലൻസ് കാറിനു പിന്നിലിടിച്ച് അപകടം; കാർ പമ്പിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം"
english_title: "major tragedy was averted when an ambulance carrying a patient crashed into the back of a car in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309874/major-tragedy-was-averted-when-an-ambulance-carrying-a-patient-crashed-into-the-back-of-a-car-in-kottayam"
published_at: "2025-08-20T18:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5c681efc8d_ambulance.jpg"
keywords: []
---

# രോഗിയുമായി പോയ ആംബുലൻസ് കാറിനു പിന്നിലിടിച്ച് അപകടം; കാർ പമ്പിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ ആംബുലൻസ് കാറിനു പിന്നിലിടിച്ച് അപകടം. പ്രധാന റോഡിൽനിന്ന് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ കാറിനു പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അടിമാലിയിൽനിന്ന് രോഗിയുമായി കോട്ടയത്തേയ്ക്ക് പോയ ആംബുലൻസാണ് അപകടത്തിപ്പെട്ടത്.

## Article Content

പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ ആംബുലൻസ് കാറിനു പിന്നിലിടിച്ച് അപകടം. പ്രധാന റോഡിൽനിന്ന് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ കാറിനു പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അടിമാലിയിൽനിന്ന് രോഗിയുമായി കോട്ടയത്തേയ്ക്ക് പോയ ആംബുലൻസാണ് അപകടത്തിപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ പമ്പിലേയ്ക്ക് കാർ പാഞ്ഞുകയറിയെങ്കിലും വലിയ അപകടം ഒഴിവായി. അപകടത്തിൽ കാൽനട യാത്രികന് പരിക്കേറ്റു. കടനാട് സ്വദേശി സെബാസ്റ്റ്യൻ മാത്യുവിന് (46) ആണ് പരിക്കേറ്റത്. മാത്യുവിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

അതേ സമയം, കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മറ്റുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമാണ് ബസിലുണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനുമുകളിലായി വൈദ്യുതി ലൈനും കുടുങ്ങി. കെഎസ്ഇബി ജീവനക്കാരെത്തി ബസിൽ നിന്ന് വൈദ്യുതി ലൈൻ അടക്കം നീക്കം ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309874/major-tragedy-was-averted-when-an-ambulance-carrying-a-patient-crashed-into-the-back-of-a-car-in-kottayam)