---
title: "പട്ടികവർഗക്കാർക്ക് ഇരട്ടി മധുരം; ഓണസമ്മാനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കും"
english_title: "Money will be allocated from the Chief Minister Relief Fund as an Onam gift for Scheduled Tribes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309869/money-will-be-allocated-from-the-chief-minister-relief-fund-as-an-onam-gift-for-scheduled-tribes"
published_at: "2025-08-20T17:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5bf8383813_cash.jpg"
keywords: []
---

# പട്ടികവർഗക്കാർക്ക് ഇരട്ടി മധുരം; ഓണസമ്മാനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കും

> **Lead Summary:** പട്ടികവർഗക്കാർക്ക് ഓണസമ്മാനം നൽകാൻ മന്ത്രിസഭായോ​ഗ തീരുമാനം. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളിൽ പ്രായമുള്ള പട്ടിക വർഗക്കാർക്ക് ഓണസമ്മാനം നൽകും. അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതമാണ് 2025-ലെ 'ഓണസമ്മാന' മായി നൽകുന്നത്. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

## Article Content

പട്ടികവർഗക്കാർക്ക് ഓണസമ്മാനം നൽകാൻ മന്ത്രിസഭായോ​ഗ തീരുമാനം. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളിൽ പ്രായമുള്ള പട്ടിക വർഗക്കാർക്ക് ഓണസമ്മാനം നൽകും. അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതമാണ് 2025-ലെ 'ഓണസമ്മാന' മായി നൽകുന്നത്. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

അതേസമയം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്. ലൈഫ് പദ്ധതി പ്രകാരം, സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിനും അനുമതി നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ ആയിരുന്നു തീരുമാനം.

നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും ഉൾപ്പെടെ ആകെ 1500 കോടി രൂപ സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും KURDFC മുഖേന വായ്പയെടുക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. 2025-26 ൽ 750 കോടി രൂപയും 2026-27ൽ 750 കോടി രൂപയും എന്ന രീതിയിലാണിത്.

വായ്പയുടെ മുതൽ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നും കുറവ് ചെയ്തു KURDFC മുഖേന ഹഡ്കോയ്ക്ക് നല്‍കും. വായ്പയുടെ പലിശ സർക്കാർ ഓരോ വർഷവും ബജറ്റ് വിഹിതത്തിൽ നിന്നും ഒടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309869/money-will-be-allocated-from-the-chief-minister-relief-fund-as-an-onam-gift-for-scheduled-tribes)