---
title: "ദില്ലിയില്‍ മൂന്ന് നില കെട്ടിടം തകർന്നു വീണ് മൂന്നുപേർക്ക് ദാരുണാന്ത്യം; കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം"
english_title: "Three killed in building collapse in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309866/three-killed-in-building-collapse-in-delhi"
published_at: "2025-08-20T17:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5bbd13a5f9_delhi.jpg"
keywords: []
---

# ദില്ലിയില്‍ മൂന്ന് നില കെട്ടിടം തകർന്നു വീണ് മൂന്നുപേർക്ക് ദാരുണാന്ത്യം; കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

> **Lead Summary:** **([truevisionnews.com**] ദില്ലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നുപേർക്ക് ദാരുണാന്ത്യം. ദില്ലി ദരിയാഗഞ്ചിലാണ് അപകടം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

## Article Content

**([truevisionnews.com**] ദില്ലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നുപേർക്ക് ദാരുണാന്ത്യം. ദില്ലി ദരിയാഗഞ്ചിലാണ് അപകടം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ഉച്ചയ്ക്ക് 12.14 നാണ് തകർച്ചയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ദില്ലി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. മൂന്ന് നില കെട്ടിടമാണ് തകർന്നുവീണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ചവരുടെ മൃതദേഹങ്ങൾ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് കൂട്ടിച്ചേർത്തു. ദില്ലി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉൾപ്പെടെയുള്ള അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വസ്തുതകൾ പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

[**https://x.com/ANI/status/1958092398422065630**](http://)

മറ്റൊരു സംഭവത്തിൽ വിവാഹ സൽക്കാരത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാത്രി തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ മാമല്ലപുരത്ത് ആണ് സംഭവം നടന്നത്. കാഞ്ചീപുരം സ്വദേശിയായ ജീവയാണ് (45) മരണപ്പെട്ടത്. ഭർത്താവിനൊപ്പം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഗായകൻ വേൽമുരുകന്റെ ലൈവ് ഗാനത്തിൽ ജീവയും മറ്റ് സ്ത്രീകളും വേദിയിൽ നൃത്തം ചെയ്യുന്നത് കാണാം. വേദിയിൽ പാട്ടുപാടുകയായിരുന്ന വേൽമുരുകൻ, അതിഥികളെ പ്രോത്സാഹിപ്പിക്കാനും അവരോടൊപ്പം നൃത്തം ചെയ്യാനും താൽപ്പര്യമുള്ള ആളുകളെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് സംഭവം.

ജീവ ആകാംക്ഷയോടെ വേദിയിൽ കയറി വേൽമുരുകനോടൊപ്പം നൃത്തം ചെയ്തു. പിന്നീട് പെട്ടെന്ന് വേദിയിൽ വീഴുകയും ബോധരഹിതയാവുകയും ചെയ്യുന്നതായി കാണാം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചെന്നൈയിലെ ഒരു പ്രശസ്ത മെഡിക്കൽ ഷോപ്പ് ഉടമയുടെ ഭാര്യയാണ് ജീവ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309866/three-killed-in-building-collapse-in-delhi)