---
title: "ദാരുണം ...! വിവാഹ സൽക്കാരത്തിനിടെ വേദിയിൽ നൃത്തം ചെയ്യവെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Woman collapses and dies while dancing on stage during wedding reception chennai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309862/woman-collapses-and-dies-while-dancing-on-stage-during-wedding-reception-chennai"
published_at: "2025-08-20T17:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5b6e079c2d_8.jpg"
keywords: []
---

# ദാരുണം ...! വിവാഹ സൽക്കാരത്തിനിടെ വേദിയിൽ നൃത്തം ചെയ്യവെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** വിവാഹ സൽക്കാരത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാത്രി തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ മാമല്ലപുരത്ത് ആണ് സംഭവം നടന്നത്. കാഞ്ചീപുരം സ്വദേശിയായ ജീവയാണ് മരണപ്പെട്ടത്. ഭർത്താവിനൊപ്പം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

## Article Content

വിവാഹ സൽക്കാരത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാത്രി തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ മാമല്ലപുരത്ത് ആണ് സംഭവം നടന്നത്. കാഞ്ചീപുരം സ്വദേശിയായ ജീവയാണ് മരണപ്പെട്ടത്. ഭർത്താവിനൊപ്പം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഗായകൻ വേൽമുരുകന്റെ ലൈവ് ഗാനത്തിൽ ജീവയും മറ്റ് സ്ത്രീകളും വേദിയിൽ നൃത്തം ചെയ്യുന്നത് കാണാം. വേദിയിൽ പാട്ടുപാടുകയായിരുന്ന വേൽമുരുകൻ, അതിഥികളെ പ്രോത്സാഹിപ്പിക്കാനും അവരോടൊപ്പം നൃത്തം ചെയ്യാനും താൽപ്പര്യമുള്ള ആളുകളെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് സംഭവം.

ജീവ ആകാംക്ഷയോടെ വേദിയിൽ കയറി വേൽമുരുകനോടൊപ്പം നൃത്തം ചെയ്തു. പിന്നീട് പെട്ടെന്ന് വേദിയിൽ വീഴുകയും ബോധരഹിതയാവുകയും ചെയ്യുന്നതായി കാണാം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചെന്നൈയിലെ ഒരു പ്രശസ്ത മെഡിക്കൽ ഷോപ്പ് ഉടമയുടെ ഭാര്യയാണ് ജീവ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309862/woman-collapses-and-dies-while-dancing-on-stage-during-wedding-reception-chennai)