---
title: "ഓണം സ്പൈസി ആക്കാം; വടക്കൻസിന്റെ സ്പെഷ്യൽ 'ചിക്കൻ കൊണ്ടാട്ടം' ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ..."
english_title: " home made Chicken Kondattam Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309839/home-made-chicken-kondattam-recipe"
published_at: "2025-08-20T15:42:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a59fa20dc84_CCCC.jpg"
keywords: []
---

# ഓണം സ്പൈസി ആക്കാം; വടക്കൻസിന്റെ സ്പെഷ്യൽ 'ചിക്കൻ കൊണ്ടാട്ടം' ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ...

> **Lead Summary:** **[** മലബാറികൾക്ക് ചിക്കൻ ഇല്ലാതെ എന്ത് ഓണം അല്ലേ ....? ഈ ഓണത്തിന് വെറൈറ്റിയായി ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയാലോ ...? എന്നാൽ പിടിച്ചോ അല്പം സ്പൈസി ആയിട്ടുള്ളതും, ഒരു സ്റ്റാർട്ടർ ആയോ സൈഡ് ഡിഷ് ആയോ വിളമ്പാവുന്ന ചിക്കൻ കൊണ്ടാട്ടം. ചോറിന്റെ കൂടെ മാത്രമല്ല, ചപ്പാത്തിയുടെ കൂടെയും പൊറാട്ടയുടെ കൂടെയും ഒക്കെ ബെസ്റ്റ് ആണ് .

## Article Content

**[** മലബാറികൾക്ക് ചിക്കൻ ഇല്ലാതെ എന്ത് ഓണം അല്ലേ ....? ഈ ഓണത്തിന് വെറൈറ്റിയായി ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയാലോ ...? എന്നാൽ പിടിച്ചോ അല്പം സ്പൈസി ആയിട്ടുള്ളതും, ഒരു സ്റ്റാർട്ടർ ആയോ സൈഡ് ഡിഷ് ആയോ വിളമ്പാവുന്ന ചിക്കൻ കൊണ്ടാട്ടം. ചോറിന്റെ കൂടെ മാത്രമല്ല, ചപ്പാത്തിയുടെ കൂടെയും പൊറാട്ടയുടെ കൂടെയും ഒക്കെ ബെസ്റ്റ് ആണ് .

**ആവശ്യമായ ചേരുവകൾ:**

*ചിക്കൻ - 1.2 കിലോഗ്രാം (വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയത്)*

*മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ*

*മുളകുപൊടി - 1 ടേബിൾസ്പൂൺ*

*കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ*

*ഗരം മസാല - 1 ടീസ്പൂൺ*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ*

*ഉപ്പ് - 1½ ടീസ്പൂൺ*

*കോൺഫ്ലോർ - 2 ടേബിൾസ്പൂൺ (ഇല്ലെങ്കിൽ മൈദ ഉപയോഗിക്കാം)*

*നാരങ്ങാനീര് - 1½ ടേബിൾസ്പൂൺ*

*വെളിച്ചെണ്ണ -*

*ഉണക്കമുളക് - 5 *

*കറിവേപില -*

*ചെറിയുള്ളി -30 എണ്ണം *

*സവാള - 2 *

**തയ്യാറാക്കുന്ന വിധം:**

ഒരു പാത്രത്തിൽ വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് മുകളിൽ പറഞ്ഞ മസാലപ്പൊടികൾ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കോൺഫ്ലോർ, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ ചിക്കൻ കുറഞ്ഞത് അര മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വെക്കുക. രണ്ടോ മൂന്നോ മണിക്കൂർ വെക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. കൂടുതൽ നേരം വെക്കുന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഒരു ചീനച്ചട്ടിയിൽ ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായിക്കഴിയുമ്പോൾ, തീ കൂട്ടി വെച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ എണ്ണയിലിട്ട് വറുത്തെടുക്കുക. ചിക്കൻ ഒരുമിച്ച് ഇടാതെ, രണ്ടോ മൂന്നോ തവണയായി വറുത്തെടുക്കുക. ചിക്കൻ എണ്ണയിലിട്ട് ആദ്യത്തെ ഒരു മിനിറ്റ് ഇളക്കരുത്. ശേഷം തീ മീഡിയം-ഹൈ ഫ്ലെയ്മിലേക്ക് മാറ്റി ഏകദേശം പതറാൻഡ് പന്ത്രണ്ട് മുതൽ പതിനാല് മിനിറ്റ് വരെ വറുത്തെടുക്കുക. ഇടയ്ക്ക് തിരിച്ചും മറിച്ചുമിട്ട് കൊടുക്കണം.

ചിക്കൻ വറുത്തുകോരിയ ശേഷം, അതേ എണ്ണയിൽ നിന്ന് നാല് ടേബിൾസ്പൂൺ എണ്ണ മറ്റൊരു ചീനച്ചട്ടിയിലേക്ക് ഒഴിച്ച് ചൂടാക്കുക. എണ്ണയിലേക്ക് അഞ്ച് ഉണക്കമുളകും രണ്ട് തണ്ട് കറിവേപ്പിലയും ഇട്ട് വറുത്ത് കോരി മാറ്റിവെക്കുക. അതേ എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ മുപ്പത് ചെറിയുള്ളി, ഒരു ഇടത്തരം സവാള, രണ്ട് തണ്ട് കറിവേപ്പില, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് സവാള ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.

ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഒന്നര മിനിറ്റോളം വഴറ്റുക. തീ ഏറ്റവും കുറച്ച ശേഷം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾസ്പൂൺ ഉണക്കമുളക് ചതച്ചത് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ശേഷം, മൂന്നോ നാലോ ടേബിൾസ്പൂൺ ടൊമാറ്റോ കെച്ചപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഈ മിശ്രിതം തിളച്ചുവരുമ്പോൾ വറുത്തുവെച്ച ചിക്കനും ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല ചിക്കനിൽ നന്നായി പിടിച്ചുകഴിഞ്ഞാൽ തീ അണയ്ക്കാം. ഒരു പന്ത് മുതൽ പതിനഞ്ച് മിനിറ്റിനു ശേഷം സ്വാദിഷ്ടമായ ചിക്കൻ കൊണ്ടാട്ടം വിളമ്പാവുന്നതാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309839/home-made-chicken-kondattam-recipe)