---
title: "വർക്കലയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു"
english_title: "Elderly woman dies after being injured in auto-rickshaw overturning accident in Varkala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309829/elderly-woman-dies-after-being-injured-in-auto-rickshaw-overturning-accident-in-varkala"
published_at: "2025-08-20T15:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a59aead51d7_accident.jpg"
keywords: []
---

# വർക്കലയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

> **Lead Summary:** തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. വർക്കല കട്ടിംഗ് സ്വദേശി സാവിത്രിയമ്മ ആണ് മരിച്ചത്. അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ചാണ് അപകടം. ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്.

## Article Content

തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. വർക്കല കട്ടിംഗ് സ്വദേശി സാവിത്രിയമ്മ ആണ് മരിച്ചത്. അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ചാണ് അപകടം. ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്.

അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാല് പേർ വർക്കല താലൂക്ക് ആശുപത്രിയിലും രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വർക്കല കട്ടിംഗ് സ്വദേശിയായ സാവിത്രിയമ്മ (68), ശ്വാമള (67) എന്നിവരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ സാവിത്രി അമ്മയുടെ നില അതീവ ഗുരുതരമായതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

മറ്റൊരു സംഭവത്തിൽ, വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ മണിയംകുളത്താണ് സംഭവം. സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ് മറ്റൊരു സ്കൂൾ വാഹനത്തിന് പിറകിലിടിച്ചു. മൂവാറ്റുപുഴ മണിയംകുളം കവലയിൽ ഇന്ന് രാവിലെയാണ് സംഭവം. ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ​ഗുരുതരമല്ല. വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309829/elderly-woman-dies-after-being-injured-in-auto-rickshaw-overturning-accident-in-varkala)