---
title: "പറമ്പിൽ ഉണ്ടെങ്കിൽ പറിച്ചോളൂ.... വെറും കോലായി കാണണ്ട; മുരിങ്ങക്കായ കഴിച്ചാല്‍ ഗുണമേറെ"
english_title: "know the health benefits of drumstick"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309828/know-the-health-benefits-of-drumstick"
published_at: "2025-08-20T15:08:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5982e36783_gfhfghfg.jpg"
keywords: []
---

# പറമ്പിൽ ഉണ്ടെങ്കിൽ പറിച്ചോളൂ.... വെറും കോലായി കാണണ്ട; മുരിങ്ങക്കായ കഴിച്ചാല്‍ ഗുണമേറെ

> **Lead Summary:** **( **[www.truevisionnews.com]** ) **വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങാക്കോലും മുരിങ്ങയിലയും. പലപ്പോഴും ഇത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ നമ്മളില്‍ ഭൂരിഭാഗം പേരും മറന്നുപോകും. സാമ്പാറിലും അവിയലിലുമുള്‍പ്പെടെയുളള കേരളീയ ഭക്ഷണങ്ങളിലെ നിറസാന്നിധ്യമായ പച്ചക്കറിയാണ് മുരിങ്ങക്കായ.

## Article Content

**( **[www.truevisionnews.com]** ) **വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങാക്കോലും മുരിങ്ങയിലയും. പലപ്പോഴും ഇത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ നമ്മളില്‍ ഭൂരിഭാഗം പേരും മറന്നുപോകും. സാമ്പാറിലും അവിയലിലുമുള്‍പ്പെടെയുളള കേരളീയ ഭക്ഷണങ്ങളിലെ നിറസാന്നിധ്യമായ പച്ചക്കറിയാണ് മുരിങ്ങക്കായ.

മീന്‍കറികളിലും തീയലിലും മുരിങ്ങക്കായ ഉപയോഗിക്കുന്നവരും ഉണ്ട്. രോഗപ്രതിരോധ ശേഷിയുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്ന മുരിങ്ങക്കായ നിത്യവും കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങക്കായ. ഫൈബറിന്റെ കലവറയായ മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് മലബന്ധം ഉള്‍പ്പെടെ തടയാന്‍ സഹായിക്കുന്നു.

മുരിങ്ങക്കായ കഴിക്കുന്നത് ദഹനത്തിനും ഗുണം ചെയ്യും. നിയാസിന്‍, റൈബോഫ്‌ളേവിന്‍, വിറ്റാമിന്‍ ബി 12 എന്നിവ മുരിങ്ങക്കായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയയെ മികച്ചതാക്കുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് ശ്വാസകോശത്തിലെ വീക്കം പരിഹരിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ കഴിയും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

പ്രമേഹ രോഗികള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ദിവസേന മുരിങ്ങക്കായ ഉപയോഗിക്കാം. മുരിങ്ങക്കായ ദിവസേന കഴിക്കുന്നത് പിത്താശയത്തിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുന്നു.

വിറ്റാമിന്‍ സിയുടെ കലവറയാണ് മുരിങ്ങക്കായ. മറ്റ് ആന്റീ ബാക്ടീരിയല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചുമ, ജലദോഷം, കാലാവസ്ഥ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. നിത്യേന മുരിങ്ങക്കായ കഴിക്കുന്നവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയുണ്ടാകും.

**ഡയറ്റില്‍ മുരിങ്ങയില **ഉള്‍പ്പെടുത്തുന്നതിന്റെ പ്രധാന്യം അറിഞ്ഞിരിക്കാം. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ഉറവിടമായ പച്ചിലകളിലൊന്നാണിത്.

മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വന്‍കുടല്‍ പുണ്ണ്, ഗ്യാസ്‌ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകള്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കും.

രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കും. മുരിങ്ങയിലകളില്‍ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ കൂടുതലാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരംക്ഷിക്കുന്നു.മുരിങ്ങയില രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തി അണുബാധകളെ തടയാന്‍ ശരീരത്തെ തയ്യാറാക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309828/know-the-health-benefits-of-drumstick)