---
title: "തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അഞ്ചിലധികം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം "
english_title: "Autorickshaw overturns after losing control in Varkala, Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309817/autorickshaw-overturns-after-losing-control-in-varkala-thiruvananthapuram"
published_at: "2025-08-20T14:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a58e634efa5_accident.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അഞ്ചിലധികം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം 

> **Lead Summary:** തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ചാണ് അപകടം. ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്.

## Article Content

തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ചാണ് അപകടം. ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്.

അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നാല് പേർ വർക്കല താലൂക്ക് ആശുപത്രിയിലും രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വർക്കല കട്ടിംഗ് സ്വദേശിയായ സാവിത്രിയമ്മ (68), ശ്വാമള (67) എന്നിവരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ സാവിത്രി അമ്മയുടെ നില അതീവ ഗുരുതരമാണ്.

മറ്റൊരു സംഭവത്തിൽ, കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. സൈനികൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രാസ് റെജിമെന്റിലെ ജവാനായ തിരുവനന്തപുരം തിരുവല്ലം അമ്പിളി നിവാസില്‍ അഖിലാണ് (31) മരിച്ചത്. ഭാര്യ ഐശ്വര്യക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് എം.സി. റോഡില്‍ വെമ്പായത്തിന് സമീപം കൊപ്പത്ത് വെച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്നും നെടുമങ്ങാടേക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍നിന്നും വന്ന ബൈക്കിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ചുവീണ ദമ്പതികള്‍ക്ക് ഗുരുതുരമായ പരിക്കേറ്റു. നാട്ടുകാര്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഖില്‍ മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309817/autorickshaw-overturns-after-losing-control-in-varkala-thiruvananthapuram)