---
title: "അതിദാരുണം ...; വീട്ടുവാതിലിൽ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു"
english_title: "The man of the house, who was resting at the doorstep, was bitten to death by a neighbor's pet dog."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309788/the-man-of-the-house-who-was-resting-at-the-doorstep-was-bitten-to-death-by-a-neighbors-pet-dog"
published_at: "2025-08-20T13:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5799112ec6_pitbull.jpg"
keywords: []
---

# അതിദാരുണം ...; വീട്ടുവാതിലിൽ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു

> **Lead Summary:** ചെന്നൈ : ദാരുണം .... വീട്ടുവാതിലിൽ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു. ആക്രമണ സ്വഭാവമുള്ള പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ജാഫർഖാൻപെട്ട് വിഎസ്എൻ ഗാർഡനിൽ താമസിക്കുന്ന കരുണാകരനെ ആക്രമിച്ചു കൊന്നത്. തടയാനെത്തിയ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു.

## Article Content

ചെന്നൈ : ദാരുണം .... വീട്ടുവാതിലിൽ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു. ആക്രമണ സ്വഭാവമുള്ള പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ജാഫർഖാൻപെട്ട് വിഎസ്എൻ ഗാർഡനിൽ താമസിക്കുന്ന കരുണാകരനെ ആക്രമിച്ചു കൊന്നത്. തടയാനെത്തിയ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു.

വൈകിട്ട് 3 മണിയോടെ പൂങ്കൊടി തന്റെ വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണു സംഭവം. ഗുരുതരമായി പരുക്കേറ്റ കരുണാകരൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. പൂങ്കൊടിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കെ.കെ നഗർ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികൾ ആയുധങ്ങളുമായെത്തി നായയെ തുരത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുമരൻ നഗർ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309788/the-man-of-the-house-who-was-resting-at-the-doorstep-was-bitten-to-death-by-a-neighbors-pet-dog)