---
title: "ദൈവത്തിന്റെ വരെ കാക്കാൻ തുടങ്ങി....; ക്ഷേത്രത്തിന്റെ പൂട്ടുതകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാലയും പണവും കവർന്നു"
english_title: "The temple's lock was broken and the gold necklace and money attached to the idol were stolen."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309756/the-temples-lock-was-broken-and-the-gold-necklace-and-money-attached-to-the-idol-were-stolen"
published_at: "2025-08-20T11:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a56789816b4_police.jpg"
keywords: []
---

# ദൈവത്തിന്റെ വരെ കാക്കാൻ തുടങ്ങി....; ക്ഷേത്രത്തിന്റെ പൂട്ടുതകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാലയും പണവും കവർന്നു

> **Lead Summary:** ക്ഷേത്രത്തിന്റെ പൂട്ടുതകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലുപവന്‍ സ്വര്‍ണമാലയും പണവും കവര്‍ന്നു. മാട്ടുപ്പട്ടി അരുവിക്കാട് എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. 

## Article Content

ക്ഷേത്രത്തിന്റെ പൂട്ടുതകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലുപവന്‍ സ്വര്‍ണമാലയും പണവും കവര്‍ന്നു. മാട്ടുപ്പട്ടി അരുവിക്കാട് എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. 

പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലുപവന്‍ സ്വര്‍ണമാലയും ഭണ്ഡാരം തകര്‍ത്ത് പണവും കൈക്കലാക്കി. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പഴയകാല നാണയശേഖരവും കവര്‍ന്നു. നാല് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

രാവിലെ ക്ഷേത്രത്തില്‍ എത്തിയവരാണ് മോഷണം നടന്നതായി കണ്ടത്. ക്ഷേത്രത്തില്‍ നിരീക്ഷണ ക്യാമറാ സംവിധാനം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ദേവികുളം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309756/the-temples-lock-was-broken-and-the-gold-necklace-and-money-attached-to-the-idol-were-stolen)