---
title: "കാണാതായ 20 വയസുകാരിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍; കൊലപാതകമെന്നും പിന്നില്‍ കാമുകനെന്നും കുടുംബം"
english_title: "Missing 20 year old body found half burnt family says it was murder and her boyfriend was behind it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309750/missing-20-year-old-body-found-half-burnt-family-says-it-was-murder-and-her-boyfriend-was-behind-it"
published_at: "2025-08-20T11:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5658552bb0_uiyui.jpg"
keywords: []
---

# കാണാതായ 20 വയസുകാരിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍; കൊലപാതകമെന്നും പിന്നില്‍ കാമുകനെന്നും കുടുംബം

> **Lead Summary:** **( **[www.truevisionnews.com]** ) **കാണാതായ 20 വയസ്സുകാരിയായ യുവതിയുടെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കർണാടകയിലെ ചിത്രദുർഗയില്‍ കണ്ടെത്തി. സർക്കാർ വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വർഷ ബി.എ. വിദ്യാർഥിനി വര്‍ഷിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എസ്.സി. എസ്.ടി. ഹോസ്റ്റലിൽ താമസിച്ചിരുന്ന വർഷിതയെ ഓഗസ്റ്റ് 14 മുതലാണ് കാണാതായത്.

## Article Content

**( **[www.truevisionnews.com]** ) **കാണാതായ 20 വയസ്സുകാരിയായ യുവതിയുടെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കർണാടകയിലെ ചിത്രദുർഗയില്‍ കണ്ടെത്തി. സർക്കാർ വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വർഷ ബി.എ. വിദ്യാർഥിനി വര്‍ഷിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എസ്.സി. എസ്.ടി. ഹോസ്റ്റലിൽ താമസിച്ചിരുന്ന വർഷിതയെ ഓഗസ്റ്റ് 14 മുതലാണ് കാണാതായത്.

ഓഗസ്റ്റ് 14ന് വിദ്യാർഥിനി ഹോസ്റ്റലിൽ അവധി അപേക്ഷ നൽകിയിരുന്നു. അതിനു ശേഷം വര്‍ഷിതയെ ആരും കണ്ടിട്ടില്ല, മൊബൈല്‍ഫോണ്‍ ആ സമയം മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും പൊലീസ് പറയുന്നു. മകളെ കാണാനില്ലെന്ന പരാതി നൽകാൻ മാതാപിതാക്കള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞത്. തിപ്പേസ്വാമി–ജ്യോതി ദമ്പതികളുടെ മകളാണ് വര്‍ഷിത. തുടർന്ന് മൃതദേഹം തിരിച്ചറിയുന്നതിനായി മാതാപിതാക്കളെ ജില്ലാ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

കൊലപാതകത്തിന് മുമ്പ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വര്‍ഷിതയ്ക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും അയാള്‍ക്ക് ഈ സംഭവത്തിൽ പങ്കുണ്ടായിരിക്കാമെന്നും കുടുംബം പോലീസിനെ അറിയിച്ചിട്ടുണ്ട്. ചിത്രദുർഗ റൂറൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു. പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309750/missing-20-year-old-body-found-half-burnt-family-says-it-was-murder-and-her-boyfriend-was-behind-it)