---
title: "സ്വർണത്തിന് വമ്പൻ ഇടിവ്, പവന് ഇന്ന് കുറഞ്ഞത്  440 രൂപ!"
english_title: "The price of gold in the state has decreased today August 20."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309745/the-price-of-gold-in-the-state-has-decreased-today-august-20"
published_at: "2025-08-20T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a55da9818f1_gold.jpg"
keywords: []
---

# സ്വർണത്തിന് വമ്പൻ ഇടിവ്, പവന് ഇന്ന് കുറഞ്ഞത്  440 രൂപ!

> **Lead Summary:** സംസ്ഥാനത്ത് സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി. ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ചയോട് വിപണി വലിയ രീതിയിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യയും ഉക്രെയ്‌നും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ സ്വർണ വില വീണ്ടും കുത്തനെ കുറയാൻ സാധ്യതയുണ്ട്.

## Article Content

സംസ്ഥാനത്ത് സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി. ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ചയോട് വിപണി വലിയ രീതിയിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യയും ഉക്രെയ്‌നും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ സ്വർണ വില വീണ്ടും കുത്തനെ കുറയാൻ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയിൽ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവിൽ 2,320 രൂപയാണ് ഇടിഞ്ഞത്.

ആഗസ്റ്റ് 15ന് പവൻ വില 74240 രൂപയായിരുന്നു. 16ന് ഒരുവിഭാഗം സ്വർണവ്യാപാരികൾ പവന് 40 രൂപയും മറുവിഭാഗം 80 രൂപയും കുറച്ചു. ഇതോടെ 74160 രൂപക്കാണ് വ്യാപാരം നടന്നത്. ഇതിന് ശേഷം മൂന്നുദിവസം വിലയിൽ മാറ്റമുണ്ടായില്ല. 18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കൂടിയ വിലയായ 75,760 രൂപ ആഗസ്റ്റ് എട്ടിനും ഏറ്റവും കുറഞ്ഞ വിലയായ 73,200 രൂപ ആഗസ്റ്റ് ഒന്നിനും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309745/the-price-of-gold-in-the-state-has-decreased-today-august-20)