---
title: "ചെവിയിൽ തോണ്ടുന്ന ശീലം ഒഴിവാക്കൂ...; ചെവിക്കായം നീക്കാൻ ഇതാ മാർഗങ്ങൾ"
english_title: "Avoid the habit of picking your ears...; Here are ways to remove earwax"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309718/avoid-the-habit-of-picking-your-ears-here-are-ways-to-remove-earwax"
published_at: "2025-08-20T09:17:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a54581b7545_health.jpg"
keywords: []
---

# ചെവിയിൽ തോണ്ടുന്ന ശീലം ഒഴിവാക്കൂ...; ചെവിക്കായം നീക്കാൻ ഇതാ മാർഗങ്ങൾ

> **Lead Summary:** പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചെവിക്കായം അഥവാ ഇയര്‍വാക്‌സ്. ചെവിയുടെ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം ചെവിക്കായം അത്യാവശ്യമായ ഒന്നാണ്. 

## Article Content

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചെവിക്കായം അഥവാ ഇയര്‍വാക്‌സ്. ചെവിയുടെ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം ചെവിക്കായം അത്യാവശ്യമായ ഒന്നാണ്. 

ചെവിയടപ്പ് ഉണ്ടാവുമ്പോള്‍ പലപ്പോഴും നമ്മളില്‍ അസ്വസ്ഥതയുണ്ടാവുന്നു. ഇത് മാറ്റാന്‍ വേണ്ടിയാണ് പലരും തുണി, തീപ്പെട്ടിക്കൊള്ളി, സ്ലൈഡ്, പിന്‍, ബഡ്‌സ് എന്നിവയെല്ലാം ഉപയോഗിച്ച് ചെവിയിൽ കുത്താറുള്ളത്. ഇനി ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലാതെ തന്നെ ചെവിക്കായം എടുത്ത് കളയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

കാതുകൾ എങ്ങനെ വൃത്തിയാക്കാം എന്ന ചോദ്യത്തിന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഡോ അലക്‌സാണ്ട്ര ക്യുംബി പറയുന്ന പ്രതിവിധി ഇതാണ്. വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് കാതുകൾ വൃത്തിയാക്കാൻ ശ്രമിക്കുക. ചെറിയ നനവുള്ള തുണി ഉപയോഗിച്ച് കാതിന്റെ പിന്ന എന്ന ഭാഗം ശരീരത്തിന്റെ മറ്റേത് ഭാഗവും തുടയ്ക്കുന്ന പോലെ തുടച്ച് വൃത്തിയാക്കാം. പക്ഷേ ഇത് ഉള്ളിലേക്ക് പോകാൻ പാടില്ലെന്ന് ഡോക്ടർ പറയുന്നു.

ചെവിക്കുള്ളിൽ എങ്ങനെ വൃത്തിയാക്കാം എന്നതിനെ കുറിച്ച് ഇഎൻടി ഡോക്ടറായ സേത്ത് സച്ച്വാട്‌സ് പറയുന്നുണ്ട്. ഇയർഡ്രോപുകൾ ഉപയോഗിച്ച് കാതുകൾ വൃത്തിയാക്കാമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഈ മരുന്നുകൾ ഡോക്ടർമാർ പ്രിസ്‌ക്രൈബ് ചെയ്യാതെ ഉപയോഗിച്ചാൽ കാതുകളുടെ സ്വയം വൃത്തിയാക്കാനുള്ള കഴിവ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഡ്രൈ ആയിട്ടുള്ള ചെവിക്കായം ഉള്ളവർക്കാണ് ഇത്തരം ഇയർ ഡ്രോപ്പുകൾ ഉപയോഗപ്രദമാകുക.

*ഉപ്പുവെള്ളം ഉപയോഗിച്ച് ഇയര്‍വാക്‌സ് എടുത്ത് കളയാവുന്നതാണ്. ചെവിയില്‍ അല്‍പം ഉപ്പുവെള്ളം ഒഴിച്ചാല്‍ ഇത് ഇയര്‍വാക്‌സ് സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. ഇത് സോഫ്റ്റ് ആയിക്കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ പുറത്തേക്ക് വരുന്നു. ഇത്തരത്തില്‍ ഇയര്‍വാക്‌സ് നമുക്ക് പുറത്തേക്ക് കളയാവുന്നതാണ്.*

*ഹൈഡ്ജന്‍ പെറോക്‌സൈഡ് ആണ് മറ്റൊരു മാര്‍ഗ്ഗം. ഒരേ അളവില്‍ ഹൈഡ്രജന്‍ പെറൊക്‌സൈഡും വെള്ളവും മിക്‌സ് ചെയ്ത് ഇത് ഇയര്‍ ഡ്രോപ്പ് ഉപയോഗിച്ച് ചെവിയില്‍ ഒഴിക്കാം. ഇത് അല്‍പസമയത്തിനു ശേഷം തുടച്ചെടുത്താല്‍ വാക്‌സ് മുഴുവന്‍ പോകും.*

*വിനാഗിരി കൊണ്ടും നമുക്ക് ഇയര്‍വാക്‌സ് ഇല്ലാതാക്കാം. റബ്ബിങ് ആല്‍ക്കഹോളും വിനാഗിരിയും തുല്യ അളവില്‍ മിക്‌സ് ചെയ്ത് രണ്ടോ മൂന്നോ തുള്ളി എടുത്ത് ചെവിയില്‍ ഒഴിക്കാം. ഇത് ഇയര്‍വാക്‌സ് പുറത്തേക്ക് വരാന്‍ സഹായിക്കുന്നു.*

*ചെറുചൂടുവെള്ളം കൊണ്ടും നമുക്ക് ഇയര്‍വാക്‌സ് എടുത്ത് കളയാവുന്നതാണ്. അല്‍പം ചൂടുവെള്ളം എടുത്ത് ഇത് ഇയര്‍കനാലില്‍ വരുന്ന രീതിയില്‍ സ്‌പ്രേ ചെയ്യുക. ഒരു മിനിട്ടിനു ശേഷം ഉണങ്ങിക്കഴിഞ്ഞ്് തുണി ഉപയോഗിച്ച് ഇയര്‍വാക്‌സ് തുടച്ചെടുക്കാം.*

*ചെവിയിലുണ്ടാകുന്ന ചൊറിച്ചിലും വേദനയും അടക്കമുള്ള ബുദ്ധിമുട്ടുകൾ സഹിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കടക്കും മുൻപ് നല്ലൊരു ഇഎൻടിയെ കാകാണുന്നതാവും നല്ലത്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309718/avoid-the-habit-of-picking-your-ears-here-are-ways-to-remove-earwax)