---
title: "കെട്ടുകാഴ്ചകൾക്ക് ഇനി നിയന്ത്രണം: അനുമതിയില്ലാത്ത വലിയ കെട്ടുകാഴ്ചകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന ഊർജ വകുപ്പ്"
english_title: "Restrictions on construction: State Energy Department takes strict action against large constructions without permission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309713/restrictions-on-construction-state-energy-department-takes-strict-action-against-large-constructions-without-permission"
published_at: "2025-08-20T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a53f1b6bd16_afd.jpg"
keywords: []
---

# കെട്ടുകാഴ്ചകൾക്ക് ഇനി നിയന്ത്രണം: അനുമതിയില്ലാത്ത വലിയ കെട്ടുകാഴ്ചകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന ഊർജ വകുപ്പ്

> **Lead Summary:** **പാലക്കാട്: [**[ ]കേരളത്തിലെ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് ഇനിമുതൽ സുരക്ഷാ നിയന്ത്രണങ്ങൾ. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി. അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം മുമ്പ് മുൻ‌കൂർ അനുമതി വാങ്ങണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.

## Article Content

**പാലക്കാട്: [**[ ]കേരളത്തിലെ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് ഇനിമുതൽ സുരക്ഷാ നിയന്ത്രണങ്ങൾ. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി. അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം മുമ്പ് മുൻ‌കൂർ അനുമതി വാങ്ങണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.

വിദൂര സ്ഥലങ്ങളിൽ നിന്നും വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നതിനാണ് നിയന്ത്രണം. ഉത്സവ സീസണ്‍ ആറ് മാസം മുമ്പ് ക്രമീകരണങ്ങൾ പൂർത്തിയാക്കണം. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. കെട്ടുത്സവങ്ങൾ, കാവടി ഉത്സവം, ഗണേശ ചതുർത്തിക്കും ഉത്തരവ് ബാധകമായേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309713/restrictions-on-construction-state-energy-department-takes-strict-action-against-large-constructions-without-permission)