---
title: "കൊടും ക്രൂരത ....;  മദ്യപിച്ചുള്ള വഴക്ക് മടുത്തു, ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ"
english_title: "Housewife arrested for killing sleeping husband by pouring boiling oil on him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309708/housewife-arrested-for-killing-sleeping-husband-by-pouring-boiling-oil-on-him"
published_at: "2025-08-20T08:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a53395b7c93_crime.jpg"
keywords: []
---

# കൊടും ക്രൂരത ....;  മദ്യപിച്ചുള്ള വഴക്ക് മടുത്തു, ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ

> **Lead Summary:** ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ വീട്ടമ്മ അറസ്റ്റിൽ . കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷയാണ് അറസ്റ്റിലായത്. കാദർ ബാഷ ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും നിഷയുമായി പതിവായി വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് കണ്ടെത്തി.

## Article Content

ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ വീട്ടമ്മ അറസ്റ്റിൽ . കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷയാണ് അറസ്റ്റിലായത്. കാദർ ബാഷ ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും നിഷയുമായി പതിവായി വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ 9നും സമാനമായ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി, ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309708/housewife-arrested-for-killing-sleeping-husband-by-pouring-boiling-oil-on-him)