---
title: "സ്റ്റിയറിംഗ് വീലിനടിയിൽ ഒരു പൊതി, പൊളിച്ച് നോക്കിയപ്പോൾ എംഡിഎംഎ; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ"
english_title: "A package under the steering wheel when opened it was MDMA Kozhikode native arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309707/a-package-under-the-steering-wheel-when-opened-it-was-mdma-kozhikode-native-arrested"
published_at: "2025-08-20T07:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a532066216d_d.jpg"
keywords: []
---

# സ്റ്റിയറിംഗ് വീലിനടിയിൽ ഒരു പൊതി, പൊളിച്ച് നോക്കിയപ്പോൾ എംഡിഎംഎ; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി: ( **[www.truevisionnews.com]** )** കാറില്‍ അതീവ രഹസ്യമായി മയക്കുമരുന്ന് കടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കല്‍ സ്വദേശി വീട്ടില്‍ കെ എ നവാസി നെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

## Article Content

**സുല്‍ത്താന്‍ബത്തേരി: ( **[www.truevisionnews.com]** )** കാറില്‍ അതീവ രഹസ്യമായി മയക്കുമരുന്ന് കടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കല്‍ സ്വദേശി വീട്ടില്‍ കെ എ നവാസി നെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് 28.95 ഗ്രാം എം ഡി എം എയുമായി ഇയാള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 64 ഇ 3401 നമ്പര്‍ ഇന്നോവ കാറിലാണ് പ്രതി എത്തിയത്. കാര്‍ വിശദമായി പരിശോധിച്ച പൊലീസിന് സ്റ്റിയറിങ് വീലിന് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്താനായത്.

ഇതോടെ വാഹനമടക്കം പിടിച്ചെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ കെ സോബിന്റെ നേതൃത്വത്തില്‍ എ എസ് ഐ മാരായ സനല്‍, ബിപിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി കെ ഹംസ, ലെബനാസ്, സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309707/a-package-under-the-steering-wheel-when-opened-it-was-mdma-kozhikode-native-arrested)