---
title: "യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അശ്ലീല ഫോട്ടോയെടുത്ത് ഭീഷണി, കോഴിക്കോട് പേരാമ്പ്ര സ്വദേശി റിമാൻഡിൽ"
english_title: "Woman raped on promise of marriage threatened by taking obscene photos, man from Perambra Kozhikode remanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309701/woman-raped-on-promise-of-marriage-threatened-by-taking-obscene-photos-man-from-perambra-kozhikode-remanded"
published_at: "2025-08-20T06:10:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a519b582a5c_ff.jpg"
keywords: []
---

# യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അശ്ലീല ഫോട്ടോയെടുത്ത് ഭീഷണി, കോഴിക്കോട് പേരാമ്പ്ര സ്വദേശി റിമാൻഡിൽ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) ** യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കൂത്താളി സ്വദേശി റിമാൻഡിൽ. കൂത്താളി മൊയോർ കുന്നുമ്മൽ അജിൻ ആണ് കോടതി റിമാൻഡ് ചെയ്തത്. 28 കാരിയുടെ പരാതിയിൽ ആണ് പേരാമ്പ്ര പൊലീസ് ഇയാളെ അറസ്റ്റ്‌ ചെയ്തത്.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) ** യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കൂത്താളി സ്വദേശി റിമാൻഡിൽ. കൂത്താളി മൊയോർ കുന്നുമ്മൽ അജിൻ ആണ് കോടതി റിമാൻഡ് ചെയ്തത്. 28 കാരിയുടെ പരാതിയിൽ ആണ് പേരാമ്പ്ര പൊലീസ് ഇയാളെ അറസ്റ്റ്‌ ചെയ്തത്.

2020-ൽ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ബാംഗ്ലൂർ, ഊട്ടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പേരാമ്പ്രയിൽ വച്ചും പീഡിപ്പിച്ചുണ്ടെന്നും അശ്ലീല ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ ജംഷിദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതോടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന് വ്യക്തമായി. നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ വൻ ടിസ്റ്റ്. ഒടുവിൽ പെൺകുട്ടി മൊഴിമാറ്റി .

തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് ആയുർവേദ ചികിത്സാലയത്തിലെ ഡോക്ടറാണെന്ന പുതിയ മൊഴിയിൽ ഇപ്പോൾ യുവഡോക്ടറും ജയിലിലായി. തൂണേരി പഞ്ചായത്തിലെ ഒരു കടലവില്പനക്കാരനായ പിതാവിനാണ് ജീവിതത്തിലെ വലിയ ദുരന്തം സംഭവിച്ചത്. മകളുടെ പരാതിയിൽ ആ അച്ഛൻ ഇപ്പൊഴും ജയിലിലാണ് . കേട്ട പാതി കേൾക്കാത പാതി എല്ലാവരും അയാൾക്ക് കുറ്റവാളി പട്ടം ചാർത്തി.

പൊലീസ് പോക്സോ കുറ്റം ചുമത്തി . പോക്സോ കേസായിട്ടും പോലും ആ പിതാവിൻ്റെ ഫോട്ടോ സഹിതം പ്രമുഖ പത്രം വാർത്ത നൽകി. മകൾ പരാതിക്കാരിയായിട്ടും വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നായിരുന്ന വാർത്ത. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് 17 കാരി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തിയത്. ഗർഭം അലസിപ്പിക്കുമ്പോൾ ശേഖരിച്ച ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രതിയായ അച്ഛൻ്റെ ഡിഎൻഎയും പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന സത്യം പുറത്ത് വന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309701/woman-raped-on-promise-of-marriage-threatened-by-taking-obscene-photos-man-from-perambra-kozhikode-remanded)