---
title: "‘വോട്ടർ അധികാർ യാത്ര’ക്കിടെ അപകടം; രാഹുൽ ഗാന്ധിയുടെ തുറന്ന ജീപ്പിടിച്ച് പൊലീസുകാരന് പരിക്ക്"
english_title: "Accident during Voter Adhikar Yatra Policeman injured after hitting Rahul Gandhi open jeep"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309674/accident-during-voter-adhikar-yatra-policeman-injured-after-hitting-rahul-gandhi-open-jeep"
published_at: "2025-08-19T20:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a49566ce5e0_fghcfg.jpg"
keywords: []
---

# ‘വോട്ടർ അധികാർ യാത്ര’ക്കിടെ അപകടം; രാഹുൽ ഗാന്ധിയുടെ തുറന്ന ജീപ്പിടിച്ച് പൊലീസുകാരന് പരിക്ക്

> **Lead Summary:** **നവാഡ: ( **[www.truevisionnews.com]** ) **ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. ബിഹാറിലെ നവാഡയിൽ തിരക്കേറിയ നിരത്തിലാണ് പൊലീസ് കോൺസ്റ്റബിളിന്‍റെ കാലിലേക്ക് വാഹനം ഇടിച്ചു കയറിയത്.

## Article Content

**നവാഡ: ( **[www.truevisionnews.com]** ) **ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. ബിഹാറിലെ നവാഡയിൽ തിരക്കേറിയ നിരത്തിലാണ് പൊലീസ് കോൺസ്റ്റബിളിന്‍റെ കാലിലേക്ക് വാഹനം ഇടിച്ചു കയറിയത്.

കോൺഗ്രസ് പ്രവർത്തകരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പരിക്കേറ്റ പൊലീസുകാരനെ രക്ഷപ്പെടുത്തി. സംഭവം കണ്ട രാഹുൽ ഗാന്ധി പൊലീസുകാരന് കുടിവെള്ളം നൽകിയ ശേഷം വേണ്ട സഹായം ചെയ്ത് കൊടുക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. പിന്നീട് പൊലീസുകാരനെ കണ്ട രാഹുൽ പരിക്കിനെ കുറിച്ച് ചോദിച്ചറിഞ്ഞു.

വാഹനത്തിന്‍റെ ചക്രങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെട്ട പൊലീസുകാരൻ മുടന്തിനടക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനാപകടത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി.

പൊലീസുകാരൻ ജീപ്പിനിടയിൽ ചതഞ്ഞു പോയെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാലെ ആരോപിച്ചു. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം രാജകുമാരൻ പരിക്കേറ്റയാളെ പരിശോധിക്കാൻ പോലും ജീപ്പിന് പുറത്തിറങ്ങിയില്ലെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309674/accident-during-voter-adhikar-yatra-policeman-injured-after-hitting-rahul-gandhi-open-jeep)